ജന്മനാ ലഭിക്കുന്ന കലാ സംഗീത വാസനകള്‍ ഒരു അനുഗ്രവും ഭാഗ്യവുമാണ്. ആ കഴിവിനെ യോജിച്ച ശിക്ഷണത്തില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് അനിവാര്യമായ കാര്യം. യുകെ മലയാളികള്‍ക്കിടയില്‍ നൃത്തത്തില്‍ അഭിരുചിയുള്ളവരെ കലയുടെ ലോകത്തേക്ക് കൈപിടിച്ച് ആനയിക്കുന്ന നൃത്താധ്യാപിക ജിഷ ടീച്ചര്‍ ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന വ്യക്തിയാണ്.
ജിഷ സംഗീത നൃത്ത്യ കലാ അക്കാഡമിയില്‍ ജിഷ ടീച്ചറുടെ ശിക്ഷണത്തില്‍ നൂറുകണക്കിന് കുട്ടികളാണ് കലയുടെ മാസ്മരിക ലോകത്ത് ചുവടുവെയ്ക്കുന്നത്. നൃത്തകലാ ലോകത്ത് തന്റെതായ പ്രതിഭ തെളിയിച്ച ജിഷ ടീച്ചറുടെ എല്ലാ ശിഷ്യരും ഒരുമിച്ച് ചേര്‍ന്ന് യുകെയില്‍ അവിസ്മരണീയമായ നൃത്തവിരുന്ന് ഒരുക്കുകയാണ്. നൂപുര ധ്വനി എന്നപേരില്‍ ഒരുക്കുന്ന ഈ കലാമാമാങ്കം ജൂലൈ 7, ഞായറാഴ്ച ന്യൂപോര്‍ട്ടില്‍ അരങ്ങേറും. ന്യൂപോര്‍ട്ട് റോഗ്മോണ്ട് സ്കൂളില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ 9 മണി വരെയാണ് നൂപുര ധ്വനി അരങ്ങേറുക.
കലാമണ്ഡലത്തില്‍ നിന്നും നൃത്തം അഭ്യസിച്ച ജിഷ ടീച്ചര്‍ യുകെയിലെ വിവിധ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. യുബിഎംഎ സ്കൂള്‍ ഓഫ് ഡാന്‍സിന്റെ ടീച്ചര്‍ കൂടിയാണ് ജിഷ. സ്വിന്ഡന്, ബാത്ത്, കാര്‍ഡിഫ്, ന്യൂപോര്‍ട്ട് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഇവര്‍ ക്ലാസുകള്‍ എടുക്കുന്നുണ്ട്. ജിഷ സംഗീത നൃത്ത്യ കലാ അക്കാഡമിയ്ക്ക് യുകെയില്‍ വിവിധ ഇടങ്ങളിലായി ഏകദേശം 13 ഓളം സെന്ററുകളുണ്ട്. ഈ നൃത്ത കേന്ദ്രങ്ങളില്‍ നിന്നുമുള്ള മികച്ച ശിഷ്യരാണ് വേദിയില്‍ കലാവിരുന്ന് ഒരുക്കുന്നത്. കര്‍ണാട്ടിക് മ്യൂസിക്കും, ഡാന്‍സും ഒത്തുചേരുന്ന മനോഹരമായ കലാപരിപാടിയാണ് നുപര ധ്വനിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വേദിയില്‍ മികച്ച നാടന്‍ ഭക്ഷണവും ലഭ്യമായിരിക്കും. വര്‍ണ്ണോജ്ജ്വലമായ നൃത്തവിരുന്നിന് മിതമായ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി 07896224567
നൂപുര ധ്വനി വേദി:
Rougemount school
Malpas road
Newptort NP20 6QB
Leave a Reply