ഫീല്‍ ഗുഡ് സിനിമകളുടെ അമരക്കാരനാണ് ജിസ് ജോയ് . എന്നാൽ ഒരു പ്രേക്ഷകനെന്ന നിലയില്‍ തനിക്ക് ചില കുഴപ്പങ്ങളുണ്ടെന്ന് ഒരു എഫ്എം ചാനലിനു അനുവദിച്ച അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം .

ഹൊറര്‍ സിനിമകളും ആക്ഷന്‍ ചിത്രങ്ങളും ഒരിക്കലും തനിക്ക് ആസ്വദിക്കാന്‍ കഴിയില്ലെന്നും സൂപ്പര്‍ ഹിറ്റായ ഒരു തമിഴ് ചിത്രം ആസിഫിനൊപ്പം കാണാന്‍ പോയപ്പോള്‍ ഉറങ്ങി പോയ അനുഭവം വിവരിച്ചു കൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നു.

“ഹൊറര്‍ സിനിമയും, ആക്ഷന്‍ സിനിമയും എനിക്ക് ആസ്വദിക്കാന്‍ കഴിയില്ല. ഹൊറര്‍ ചിത്രം കാണുമ്പോഴേ എനിക്ക് ചിരി വരും. ഞാന്‍ ആലോചിക്കുന്നത് അതിന്റെ പിന്നിലുള്ള കാര്യങ്ങളെ കുറിച്ചാണ്. അവിടെ ഒരു സംവിധായകന്‍ മൈക്കും പിടിച്ചു നില്‍ക്കുന്നുണ്ടാകുമല്ലോ, ലൈറ്റിംഗ് ചെയ്യുന്നുണ്ടാകുമല്ലോ എന്നൊക്കെ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അത് പോലെ ആക്ഷന്‍ സിനിമയും എനിക്ക് എന്‍ജോയ് ചെയ്യാന്‍ കഴിയില്ല. ഒരിക്കല്‍ ഞാനും, ആസിഫും, അപര്‍ണയുമെല്ലാം കൂടി തൃശൂരില്‍ ഒരു സിനിമ കാണാന്‍ പോയി. പേര് പറയുന്നില്ല. വലിയ ഹിറ്റായ ഒരു തമിഴ് സിനിമയാണ്. മാധവനും, വിജയ്‌ സേതുപതിയുമൊക്കെ അഭിനയിച്ച സിനിമയാണ്!. സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഉറങ്ങാന്‍ തുടങ്ങി.

ആസിഫ് എന്നോട് ചോദിച്ചത്. ‘ഇത്രയും സൂപ്പര്‍ ഹിറ്റായ തമിഴ് സിനിമയ്ക്ക് മുന്നില്‍ ഇരുന്നു നീ എങ്ങനെ ഉറങ്ങുന്നളിയാ’ എന്നാണ്. പക്ഷേ എനിക്കറിയില്ല, എനിക്ക് ആസ്വദിക്കാന്‍ കഴിയില്ല”. ജിസ് ജോയ് പറയുന്നു.