കൊല്ലം: കൊട്ടിയത്ത് മകനെ കൊലപ്പെടുത്തിയതിന് അവിശ്വസനീയ കാരണം പറഞ്ഞ് അമ്മ ജയ. ഒമ്പതാം ക്ലാസുകാരനായ മകനെ കൊലപ്പെടുത്തിയത് തനിക്ക് വട്ടാണെന്ന് പറഞ്ഞതിന്റെ പേരിലാണെന്ന് ജയ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഈ മൊഴി അവിശ്വസനീയമാണെന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു വരികയാണ്.

കുറച്ചു കാലങ്ങളായി ജയ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ജിത്തുവിന്റെ അച്ഛന്‍ ജോബ് പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെടുന്നതു വരെ യാതൊരു സംശയത്തിനും ഇടവരാത്ത രീതിയിലാണ് ജയ പെരുമാറിയെതെന്നും ജോബ് പറയുന്നു. താനും ജിത്തുവും തമ്മിലായിരുന്നു കുടുതല്‍ അടുപ്പമെന്നും പൊലീസില്‍ കുറ്റം സമ്മതം നടത്തുന്നതുവരെ തനിക്ക് ജയയെ സംശയം തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ നാല് ദിവസം മുന്‍പ് കടയില്‍ സ്‌കെയില്‍ വാങ്ങാന്‍ പോയ മകന്‍ തിരിച്ചു വന്നില്ലെന്ന് പൊലീസില്‍ ജിത്തുവിന്റെ അമ്മ പരാതി നല്‍കിയതോടെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യത്തിന്റെ ചുരുളഴിയുന്നത്. മകനെ കാണാനില്ലെന്ന പരാതിയില്‍ നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ജിത്തുവിന്റെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചോദ്യം ചെയ്തപ്പോള്‍ തനിക്ക് കൂടുതലൊന്നും അറിയില്ലെന്ന് വാദിച്ച ജയ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. കൃത്യം നടത്തിയത് താനൊറ്റയ്ക്കാണെന്ന ജയയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

കുണ്ടറ എംജിഡിഎച്ച്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ജിത്തുവിനെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കാണാതായത്. ജിത്തുവിന്റെ മൃതദേഹത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.