ജോൺ കെ.എരുമേലി (83) അന്തരിച്ചു. ദീർഘകാലം സി.പി.ഐ (എം.എൽ) ലിബറേഷൻ സംസ്ഥാന ലീഡിംഗ് ടീം സെക്രട്ടറിയായി പ്രവർത്തിച്ചു. കവി, കഥാകൃത്ത്, പത്രപ്രവർത്തകൻ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. 1988ൽ ബീഹാറിൽ നടന്ന പാർട്ടിയുടെ നാലാം പാർട്ടി കോൺഗ്രസ്സ് മുതൽ പ്രതിനിധിയായി പങ്കെടുത്തു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സന്ദർശിച്ചിട്ടുണ്ട്. 1960-70 കാലഘട്ടത്തിൽ ഇടമറുകിനൊപ്പം കേരള യുക്തിവാദി സംഘത്തിൽ പ്രവർത്തിച്ചു. ലിബറേഷൻ്റെ കോട്ടയം ജില്ലാ കമ്മറ്റിയിൽ അംഗമായി പ്രവർത്തിച്ചു.

1972 ൽ എരുമേലി കനകപ്പലം പോസ്റ്റോഫിസിൽ പോസ്റ്റ്മാനായി പ്രവർത്തിച്ചു. പിന്നീട് ജോലി രാജിവച്ച് മുഴുവൻ സമയ സാമൂഹിക രാഷ്ട്രിയ പ്രവർത്തകനായി. കൊച്ചിയിൽ 2013 ൽ നടന്ന ജിം വിരുദ്ധ സമരത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ പോയി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനകീയ ശബ്ദം, എം.എൽ സന്ദേശം എന്നീ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പ്രസിദ്ധീകരിച്ച കൃതികൾ:- പൗര മൃഗങ്ങൾ (കഥകൾ) മതവും, മാക്സിസവും (പഠനം) അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ (പഠനം) കാറൽ മാക്സ്, എംഗൽസ്, ഹോ ചി മിൻ (ജീവചരിത്രം) കമ്യൂണിസ്റ്റ് മാനിഫെസ് റ്റോ ചരിത്രപരമായ വായന (പഠനം) തീപ്പക്ഷികളുടെ കോളനി (നോവൽ) വസന്തം വീണ്ടും വരാതിരിക്കില്ല (കവിത) ചാരുമജുംദാർ (എഡിറ്റർ) പാലക്കാട് ജംഗ്ഷൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.(കഥകൾ) വന്ന വഴി ( ആത്മകഥ )

ഭാര്യ: – അമ്മിണിക്കുട്ടി. മക്കൾ: രാജേഷ് കെ.എരുമേലി (പത്രപ്രവർത്തകൻ) മുകേഷ് (ബിസ്സിനസ്സ്) . മരുമക്കൾ: സ്നേഹലത, സിന്ധു . ശവസംസ്ക്കാര ചടങ്ങുകൾ 13 – 2 – 2023 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുണ്ടക്കയം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.