പ്രെസ്റ്റൺ: ഈ മാസം ആറാം തിയതി പ്രെസ്റ്റണിൽ  നിര്യാതനതായ സണ്ണി ചേട്ടന് (ജോൺ സണ്ണി, 70) ബന്ധുക്കളുടെയും യുകെ മലയാളികളുടെയും അന്ത്യഞ്ജലി. കൊറോണ ബാധിച്ചു ചികിത്സയിൽ ഇരിക്കെ ആണ് ആയിരുന്നു സണ്ണിച്ചേട്ടന്റെ മരണം.

അറിയിച്ചിരുന്നതുപോലെ രാവിലെ പത്തരമണിക്ക് തന്നെ ശവസംസ്ക്കാര ചടങ്ങുകൾ വീട്ടിൽ ആരംഭിച്ചു. അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് വീട്ടിലെ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ അനുവാദം ഉണ്ടായിരുന്നത്. യുകെയിൽ ഇളവുകൾ അനുവദിച്ചെങ്കിലും കൂട്ടം കൂടുന്ന ആൾക്കാരുടെ എണ്ണത്തിൽ ഇപ്പോഴും നിയന്ത്രണം നിലനിൽക്കുന്നു.തുടന്ന് ഫ്യൂണറൽ ഡിറക്ടര്സിന്റെ ചാപ്പലിൽ ശവസംസ്ക്കാര ചടങ്ങുകൾ… ഏകദേശം പന്ത്രണ്ടരയോടെ സെമിട്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ഇതിനിടെ ചെറിയ മഴ പെയ്യുവാൻ ആരംഭിച്ചത് കർമ്മങ്ങൾ അൽപം താമസിക്കാൻ ഇടയാക്കിയെങ്കിലും ഒരുമണിയോടെ ശവസംസ്ക്കാര കർമ്മങ്ങൾ പൂർത്തിയാക്കി. കോറോണയുടെ വ്യാപനം മൂലം വ്യോമഗതാഗതം നിലക്കുകയും ചെയ്‌തപ്പോൾ ജീവിതത്തിലെ സിംഹഭാഗവും പ്രവാസിയായിരുന്ന സണ്ണിച്ചേട്ടൻ പ്രവാസ മണ്ണിൽ തന്നെ ചേരുകയായിരുന്നു.

പ്രവാസജീവിത ഘട്ടത്തിലെ പ്രതിസന്ധികളിൽ വെളിച്ചം പകർന്ന് ഭാര്യയെയും മക്കളെയും മുൻപോട്ട് നയിച്ചുരുന്ന വിളക്കാണ് ഇന്ന് അന്നം തന്നരുന്ന മണ്ണിൽ അലിഞ്ഞുചേർന്നത്. സ്വജീവിതം മക്കൾക്കായി മാറ്റിവെച്ച സണ്ണിച്ചേട്ടൻ കുടുംബത്തിലെ മാത്രമല്ല അറിയുന്ന എല്ലാവരുടെയും മനസ്സിൽ ഒരു തിരിനാളമായി തെളിഞ്ഞു നിൽക്കുക തന്നെ ചെയ്യും.

2003-2004 കാലഘട്ടത്തിൽ ഗൾഫിൽ നിന്നും ആണ് സുണ്ണിച്ചേട്ടനും കുടുംബവും യുകെയിലെ പ്രെസ്റ്റണിൽ എത്തിയത്. എറണാകുളം ജില്ലയില്‍ കോലഞ്ചേരി രാമമംഗലം സ്വാദേശിയായ സണ്ണി ചേട്ടന്‍ കൂത്താട്ടുകുളം ചെറിയാമാക്കില്‍ കുടുംബാംഗമാണ്. ഭാര്യ എല്‍സി. മക്കള്‍: നെല്‍സണ്‍, നിക്‌സണ്‍. മരുമകള്‍: റിയോ

[ot-video][/ot-video]