ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലന്റിന്റെ 7- മത്തെ പ്രഥമ മന്ത്രിയായി സ്കോട്ടിഷ് നാഷണൽ പാർട്ടി നേതാവ് ജോൺ സ്വിന്നിയെ തിരഞ്ഞെടുത്തു. 64 സ്കോട്ടീഷ് നാഷണൽ പാർട്ടി എംപിമാരുടെ പിന്തുണയോടെയാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. ഹംസ യൂസഫ് പ്രഥമ മന്ത്രിസ്ഥാനം രാജി വച്ചതിനുശേഷം 8 ദിവസങ്ങൾ കഴിഞ്ഞാണ് ജോൺ സ്വിന്നി പ്രഥമ മന്ത്രിയായി സ്ഥാനമേൽക്കുന്നത്.
എസ് എൻ പി നേതൃസ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും പാർട്ടിയിലെ എതിരാളി ഗ്രെയ്മ മെക് കോര്‍മിക് പിന്‍വാങ്ങിയതോടെ ജോണ്‍ സ്വിന്നിയായിരിക്കും യൂസഫിന്റെ പിന്‍ഗാമി എന്നത് ഉറപ്പായി. ജോൺ സ്വിന്നിയുടെ വോട്ടെടുപ്പിൽ നിന്ന് സ്കോട്ടിഷ് ഗ്രിൻസ് പാർട്ടിയിലെ 7 അംഗങ്ങൾ വിട്ടുനിന്നു.
സ്വിന്നി പ്രഥമ മന്ത്രിയായതോടെ ദിവസങ്ങളായി എസ് എൻ പി നേരിട്ട നേതൃത്വ പ്രതിസന്ധിക്കാണ് പരിഹാരമായത്. നേരത്തെ 2000 മുതൽ 2004 വരെ പാർട്ടിയെ നയിച്ചിരുന്ന ആളാണ് സ്വിന്നി . നേതൃത്വത്തിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻറെ എതിരാളി മെക് കോർമിക്ക് ജയിച്ചിരുന്നെങ്കിൽ പാർട്ടിയിൽ വൻ പ്രതിസന്ധി രൂപപ്പെടുമായിരുന്നു. മെക് കോർമികിന് പ്രഥമ മന്ത്രിസ്ഥാനം ഏറ്റെടുക്കുവാൻ ഉടനെ സാധിക്കില്ല. അദ്ദേഹം സ്കോട്ടിഷ് പാർലമെൻറ് അംഗമല്ലാത്തതാണ് അതിന് കാരണം.
Leave a Reply