ഒരു മതത്തിലും ചേരാതെ ജീവിക്കുന്നവരാണ് തങ്ങളെന്ന് ജോമോള്‍ ജോസഫ്. തന്റെ മതം തേടുന്നവര്‍ക്കും തന്റെ കഴുത്തിലെ കുരിശുമാല തപ്പുന്നവര്‍ക്കുമുള്ള മറുപടിയാണ് ജോമോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കില്‍ എന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി നിരവധി ഫോട്ടോകളുണ്ട്. അതിലൊരു ഫോട്ടോയിലെങ്കിലും ഞാന്‍ മതത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഒരു ചിത്രമെങ്കിലും കാണിച്ചുതരിക. അതിപ്പോ കുരിശിട്ട മാലയോ, അരഞ്ഞാണമോ എന്തായാലും കുഴപ്പമില്ല.- ജോമോള്‍ കുറിച്ചു.
ജോമോളുടെ കുറിപ്പിന്റെ പൂര്‍ണരൂപം,
എന്റെ കഴുത്തിലെ കുരിശുമാല തപ്പുന്നവരോട്. പലപ്പോഴും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഞാന്‍ പറയുകയും എഴുതുകയും ചെയ്തതാണ് ഞങ്ങള്‍ മതമില്ലാതെ ജീവിക്കുന്നവരാണ് എന്നതും, ഞങ്ങളുടെ മക്കളായ ആദിയെയും ആമിയെയും ഇതുവരെ ഒരു മതത്തിലേക്കും ചേര്‍ത്തിട്ടില്ല എന്നതും. അവര്‍ക്ക് പ്രായപൂര്‍ത്തിയായിക്കഴിയുമ്പോള്‍ അവരുടെ താല്‍പര്യപ്രകാരം മതമില്ലാതെ തന്നെ ജീവിക്കുകയോ, ലോകത്തിലേതു മതം വേണമെങ്കിലും തിരഞ്ഞെടുക്കുകയോ ചെയ്യാം, അത് അവരുടെ രണ്ടുപേരുടേയും മാത്രം വ്യക്തിസ്വാതന്ത്ര്യമാണ്. ഞങ്ങളതില്‍ ഇടപെടില്ല.
എന്നാല്‍ എന്റെ പേര് വെച്ച് എന്നെ ക്രിസ്ത്യന്‍ മതത്തില്‍ പെട്ടവളാക്കാനും, ഫ്രാങ്കോയുടെ വെപ്പാട്ടിയെന്ന് വരെ വിളിക്കാനും ഹിന്ദു മുസ്ലീം മത തീവ്രവാദം തലക്ക് പിടിച്ചവര്‍ നാളുകളായി ശ്രമിച്ചു വരുന്നു. ക്രിസ്ത്യന്‍ മതത്തിലെ ജീര്‍ണതകള്‍ ചൂണ്ടിക്കാട്ടി അതിന് എന്നെ കൊണ്ട് മറുപടി പറയിക്കാനും ശ്രമിക്കുന്നു ഇത്തരം മതഭ്രാന്തന്‍മാര്‍. പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം താല്‍പര്യപ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാം എന്ന സുപ്രീം കോടതി വിധിയെ കുറിച്ച് ഞാന്‍ ഇന്നിട്ട പോസ്റ്റില്‍, ഒരുത്തന്‍ എന്നാട് പറയുന്നു,ആദ്യം കഴുത്തിലെ കുരിശുമാല ഊരിവെച്ചേച്ച് ഇതൊക്കെ പറയാന്‍ എന്ന്. അവന്‍ മേലില്‍ കുരിശുമാലയുമായി എന്റടുത്തേക്ക് വരില്ല.
ഫേസ്ബുക്കില്‍ എന്റെ നൂറുകണക്കിന് ചിത്രങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ തുണിയുടുത്തതും, തുണിയുടുക്കാത്തതുമായി നിരവധി ഫോട്ടോകളുണ്ട്. അതിലൊരു ഫോട്ടോയിലെങ്കിലും ഞാന്‍ മതത്തിന്റെ അടയാളങ്ങള്‍ പേറുന്ന ഒരു ചിത്രമെങ്കിലും കാണിച്ചുതരിക. അതിപ്പോ കുരിശിട്ട മാലയോ, അരഞ്ഞാണമോ എന്തായാലും കുഴപ്പമില്ല. മതഭ്രാന്ത് നിങ്ങളുടെ തലക്ക് കയറിട്ടുണ്ട് എങ്കില്‍, വല്ല മുള്ളുമുരിക്കിലും വലിഞ്ഞു കേറി ആ കഴപ്പിനൊരു പരിഹാരം കാണുക. അല്ലാതെ കുരിശും കൊന്തയും മറ്റ് മതചിഹ്നങ്ങളും എന്റെ മേത്ത് കൊണ്ടുവന്ന് ഒട്ടിക്കാന്‍ നിന്നാല്‍, അത്തരം ആളുകളോടുള്ള എന്റെ പ്രതികരണവും കടുത്തതാകും. പിന്നെ കിടന്ന് മോങ്ങീട്ട് കാര്യമില്ല.
നബി മതം വിട്ട ഞങ്ങള്‍ പള്ളികളിലെയും അമ്പലങ്ങളിലെയും അടക്കം ഏത് മതത്തിന്റെ ആഘോഷങ്ങളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട്. മതപരമായ യാതൊരു ചടങ്ങുകളിലും പങ്കെടുക്കാറുമില്ല. നാളെയിപ്പോള്‍ ഏതേലും അമ്പലത്തിലെ ഉല്‍സവത്തിന് ക്ഷണിച്ചാലും ഞങ്ങള് വന്നിരിക്കും..
Leave a Reply