ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വളരെ സങ്കടകരമായ ഒരു വാർത്തയാണ് മലയാളം യു കെ ന്യൂസ് പ്രസിദ്ധീകരിക്കുന്നത്. യുകെ മലയാളികളുടെ രണ്ടു വയസ്സ് മാത്രം പ്രായമുള്ള ഏക മകൻ പനിബാധിച്ച് മരണമടഞ്ഞു. പ്രിസ്റ്റണിൽ താമസിക്കുന്ന ജോജിയുടെയും സിനിയുടെയും മകൻ ജോനാഥൻ ജോജിയുടെ ജീവനാണ് ഇന്നലെ വൈകിട്ട് 5 മണിക്ക് മരണം കവർന്നെടുത്തത്. കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ഡിസംബർ മുതൽ പ്രിസ്റ്റൺ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. എന്നാൽ രോഗം ശമിക്കാതിരുന്നതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായിട്ടാണ് ലിവർപൂളിലെ ഹോസ്പിറ്റലിൽ എത്തിയത്. കുട്ടി രണ്ടാഴ്ചയായി ലിവർപൂൾ ഹോസ്പിറ്റലിൽ വെൻറിലേറ്ററിൽ ആയിരുന്നു .
മാർത്തോമാ സഭയിലെ അംഗങ്ങളായ ജോജിയും സിനിയും യുകെയിലെത്തിയിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
ജോജിയുടെയും സിനിയുടെയും മകനായ ജോനാഥൻ ജോജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ഈ മാസം തന്നെ പനി ബാധിച്ച് രണ്ട് മരണങ്ങളാണ് യുകെ മലയാളികളുടെ ഇടയിൽ ഉണ്ടായത്. ലൂട്ടനിൽ താമസിക്കുന്ന തൊടുപുഴ വള്ളിയിൽ വിവിയൻ ജേക്കബിന്റെ മകൾ കയേല (16) ഫെബ്രുവരി മൂന്നാം തീയതി പനി ബാധിച്ച് മരണമടഞ്ഞിരുന്നു. കടുത്ത പനി മൂലം കുഴഞ്ഞു വീണ കയേലയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം കവർന്നെടുക്കുകയായിരുന്നു.
	
		

      
      



              
              
              




            
Leave a Reply