യുകെയിലുടനീളം ചിരിയുടെ പൂരം തീര്‍ക്കാന്‍ ജനപ്രിയ നായകന്‍ ദിലീപും സംഘവും നാളെ മുതല്‍ പര്യടനം ആരംഭിക്കുന്നു. തൃശൂര്‍ക്കാരുടെ ഭാഷയില്‍ നര്‍മ്മത്തിന്റെ നറുമലര്‍ ഉടനീളം നിറച്ച ചിത്രം നാളെ മുതല്‍ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. തൃശൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ജോര്‍ജ്ജേട്ടന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ജോര്‍ജ്ജേട്ടന്‍ എന്ന നായക കഥാപാത്രമായി തകര്‍ത്തഭിനയിക്കുന്ന ദിലീപ് തന്‍റെ അഭിനയ പാടവത്തിന്റെ മുഴുവന്‍ കഴിവുകളും ഈ ചിത്രത്തില്‍ പുറത്തെടുക്കുന്നുണ്ട്. ഒരു ദിലീപ് ചിത്രത്തിന്‍റെ എല്ലാ ചേരുവകളും കോര്‍ത്തിണക്കാന്‍ ഈ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ഡോക്ടര്‍ ലൌ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കെ. ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജോര്‍ജ്ജേട്ടന്‍സ് പൂരം’. തൃശ്ശൂരിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലെ അംഗമാണ് ദിലീപ് അവതരിപ്പിക്കുന്ന ജോര്‍ജ്ജേട്ടന്‍ എന്ന കഥാപാത്രം. ഇദ്ദേഹത്തെ ഒരു പള്ളിയിലച്ചന്‍ ആയി കാണാനാണ് പിതാവിന്‍റെ ആഗ്രഹം. രഞ്ജി പണിക്കര്‍ ആണ് ജോര്‍ജ്ജേട്ടന്‍റെ പിതാവ് മാത്യു വടക്കനായി അഭിനയിക്കുന്നത്. ഇവര്‍ തമ്മിലുള്ള നിരവധി രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയിലുള്ളത്.
അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടനടിയായി മാറിയ രജീഷ വിജയനാണ് ഈ ചിത്രത്തില്‍ നായിക. കൂടാതെ ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, ടി.ജി. രവി, ചെമ്പന്‍ വിനോദ്, ജയരാജ് വാര്യര്‍, സുനില്‍ സുഖദ, സതി പ്രേംജി, കുളപ്പുള്ളി ലീല തുടങ്ങി മികച്ചൊരു താരനിര കൂടി ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
കേരളത്തില്‍ കഴിഞ്ഞയാഴ്ച മുതല്‍ പ്രദര്‍ശനം ആരംഭിച്ച ജോര്‍ജ്ജേട്ടന്‍സ് പൂരം മികച്ച പ്രേക്ഷക അഭിപ്രായം നേടിക്കഴിഞ്ഞു. നാളെ മുതല്‍ യുകെയില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. ലണ്ടനിലും ബര്‍മിംഗ് ഹാമിലുമുള്ള മലയാളി പ്രേക്ഷകര്‍ക്കാണ് ഈ മികച്ച ചിത്രത്തിന്‍റെ ആദ്യ ആഴ്ചയിലെ പ്രദര്‍ശനം കാണാന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. ലണ്ടനിലെ ബോളീന്‍ സിനിമയിലും ബര്‍മിംഗ്ഹാമിലെ പിക്കാഡിലി സിനിമാസിലും ആണ് ചിത്രത്തിന്‍റെ പ്രീമിയര്‍ ഷോ നടക്കുന്നത്. ലണ്ടനിലുംബര്‍മിംഗ്ഹാമിലും 07, 08, 09, 10 തീയതികളിലായി നിരവധി പ്രദര്‍ശനങ്ങള്‍ ആണ് ഒരുക്കിയിരിക്കുന്നത്.
യുകെയിലെ മറ്റ് സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ മിക്ക തിയേറ്ററുകളിലുമായി വൈഡ് റിലീസ് ഉണ്ടായിരിക്കും.
Leave a Reply