ലണ്ടന്‍ : ബാത്തില്‍ ഫെബ്രുവരി രണ്ടിന് അന്തരിച്ച കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ജോസഫ് സക്കറിയ (സാജന്‍ – 52) യുടെ സംസ്‌കാര ചടങ്ങ് മോശം കാലാവസ്ഥ മൂലം മാറ്റിവച്ചു. വെള്ളിയാഴ്ച നടക്കാനിരുന്ന സംസ്കാര ചടങ്ങുകള്‍ ആണ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നുവെന്ന് STSMCC വികാരി ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കുന്നതാണ് .

സംസ്‌കാര ശുശ്രൂഷകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതാണ്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വെള്ളിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ വാഹന ഗതാഗതം എല്ലായിടത്തും തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ ഏവര്‍ക്കും അസൗകര്യം നേരിടുമെന്നതിനാല്‍ സംസ്‌കാര ചടങ്ങ് മറ്റൊരു ദിവസത്തേക്ക് മാറ്റുന്നുവെന്ന് ഫാ പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.

  അനശ്വരമായ ഭാവനയുടെ ഉണർവ്വും ഊർജ്ജവും കൊണ്ട് അനുപമമായ നിരവധിഗാന ശില്പങ്ങൾ മെനഞ്ഞെടുത്ത അതുല്യ ഗാനപ്രതിഭയായ ശ്രീ.ഗിരീഷ് പുത്തഞ്ചേരിയെ ആദരിക്കുവാനും ഓർമിക്കുവാനുമായി ഹൃദയഹാരിയായ സംഗീത സായാഹ്നമൊരുക്കി ടീം നീലാംബരി . പങ്കെടുത്തത് കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖർ

ബ്രിസ്‌റ്റോള്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചിലാണ് സംസ്കാര ശുശ്രൂഷ ചടങ്ങുകള്‍ നടക്കേണ്ടിയിരുന്നത്. മാര്‍ ജോസഫ് സ്രാമ്പിക്കലായിരുന്നു ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കേണ്ടിയിരുന്നത്. ബ്രിസ്‌റ്റോള്‍ സൗത്ത് ക്രമോറ്ററിയത്തിലായിരുന്നു സംസ്കാരം തീരുമാനിച്ചിരുന്നത്.

2004 മുതല്‍ പാര്‍കിന്‍സണ്‍സ് രോഗബാധിതനായിരുന്നു സാജന്‍. ദീര്‍ഘകാലമായി വീല്‍ചെയറിലായിരുന്നു യാത്ര. മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഗ്ലാഡിസ്, ഗ്ലാക്‌സി എന്നിവര്‍ മക്കളാണ്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്ലാഡിസ്. ഗ്ലാക്‌സി ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ്.

സോമര്‍സെറ്റ് ഷെപ്റ്റണ്‍ മാളറ്റിലാണ് സാജനും കുടുംബവും താമസിച്ച് വന്നിരുന്നത്. ഫ്‌ലൂ ന്യുമോണിയയായി മാറിയതോടെയാണ് മരണം സംഭവിച്ചത്.