പാലായിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനിരിക്കെ യുഡിഎഫിനെ വെട്ടിലാക്കി കേരള കോൺഗ്രസിൽ തർക്കം രൂക്ഷമായി. സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്നും രണ്ടില ചിഹ്നത്തിൽ തന്നെ മത്സരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. നിഷയുടെ സ്ഥാനാർഥിത്വം തള്ളിയ പി.ജെ.ജോസഫ് പ്രഖ്യാപനം വൈകുമെന്നും സൂചന നൽകി.
പാലായിലെ സ്ഥാനാർഥിയെ ജോസ് കെ.മാണി വിഭാഗം മണിക്കൂറുകൾക്കകം തീരുമാനിക്കും. നിഷ തന്നെ സ്ഥാനാർഥിയാകുമെന്നാണ് നേതാക്കൾ നൽകുന്ന സൂചന. പാലാ മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരും നിഷ മത്സരിക്കണമെന്ന് ഏഴംഗ സമിതിയെ അറിയിച്ചു. വൈകുന്നേരത്തോടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന ജോസ്.കെ.മാണിയുടെ പ്രതികരണത്തിലും ആത്മവിശ്വാസം പ്രകടം.
എന്നാൽ നിഷയെ അംഗീകരിക്കില്ലെന്ന ജോസഫിന്റെ തുറന്നു പറച്ചിൽ സ്ഥിതി സങ്കീർണമാക്കുമെന്ന് ഉറപ്പായി. ജോസഫിന്റെ തീരുമാനത്തിന് കാത്തിരിക്കാനില്ലെന്ന് ‘ ജോസ് വിഭാഗം നേതാക്കളും വ്യക്തമാക്കിയതോടെ സമവായത്തിന്റെ സാധ്യതകളടച്ചു. വൈകിട്ട് ഇരു വിഭാഗം നേതാക്കളുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തും. സമവായത്തിലെത്തിയ ശേഷം മാത്രമെ സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ എന്നാണ് സൂചന. ജോസഫ് കടുംപിടുത്തം തുടർന്നാൽ കടുത്ത തീരുമാനം കൈക്കൊള്ളാൻ യുഡിഎഫ് നേതൃത്വം നിർബന്ധിതരാകും.
പി.ജെ.ജോസഫ് പിടിവാശി തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മല്‍സരിക്കുമെന്ന് ജോസ്. കെ.മാണി. നിലപാട് ജോസ് കെ.മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. പിജെ ജോസഫിന്റെ ഔദാര്യത്തിന് കാക്കേണ്ടെന്നാണ് ജോസ് വിഭാഗത്തിലെ പൊതുവികാരം.എന്നാൽ ജോസഫ് നിലപാട് കടുപ്പിച്ചതോടു കൂടി വെട്ടിലായത് യുഡിഎഫ് നേതൃത്വം ആണ്.
ജോസഫിന്റെ തീരുമാനത്തിന് കാത്തിരിക്കാനില്ലെന്ന് ‘ ജോസ് വിഭാഗം നേതാക്കളും വ്യക്തമാക്കിയതോടെ സമവായത്തിന്റെ സാധ്യതകളടച്ചു. വൈകിട്ട് ഇരു വിഭാഗം നേതാക്കളുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തും. സമവായത്തിലെത്തിയ ശേഷം മാത്രമെ സ്ഥാനാർഥിയെ പ്രഖ്യാപിക്കൂ എന്നാണ് സൂചന. ജോസഫ് കടുംപിടുത്തം തുടർന്നാൽ കടുത്ത തീരുമാനം കൈക്കൊള്ളാൻ യുഡിഎഫ് നേതൃത്വം നിർബന്ധിതരാകും.
Leave a Reply