മലയാളിക്കെല്ലാകാര്യങ്ങൾക്കും ഇച്ചിരി ആക്രാന്തം കൂടുതലാണ്…

പാശ്ചാത്യർ കള്ള് കുടിക്കുന്നത് കണ്ടിട്ടുണ്ടോ? എന്തൊരു ആലങ്കാരികമായാണവർ ഓരോ തുള്ളിയും അകത്തേക്ക് വിടുന്നത്. ചെറു വർത്തമാനങ്ങളൊക്കെ പറഞ്ഞും ചിരിച്ചും… തന്നെയുമല്ല അവർ ഒന്നോ രണ്ടോ പെഗ് കഴിഞ്ഞാൽ അതവിടെ നിർത്തും. വീക്കെൻഡ് ദിവസങ്ങളിൽ ശ്രദ്ധിച്ചാൽ ഇവിടെ മനസ്സിലാകുന്ന വേറൊരു കാര്യമുണ്ട്, പലയിടത്തും പാതി ഒഴിഞ്ഞ ബിയർ കുപ്പികൾ അല്ലെങ്കിൽ മദ്യക്കുപ്പികൾ കാണാം. നമ്മളിൽ ആരെങ്കിലും കള്ളു മതി എന്ന് പറഞ്ഞു ബാക്കി വെക്കുന്ന പതിവുണ്ടോ? നമ്മൾ കള്ള് കണ്ടാൽ പിന്നെ പശു കാടി കുടിക്കുന്ന ലാഘവത്തോടെ മോന്തുകയോ പൊതിഞ്ഞുകെട്ടി നാളെ കുടിക്കാനോ അല്ലങ്കിൽ വിസ്‌കിയുടെ കൂടെ കൂട്ടി അടിച്ചു തീർക്കാനോ പണി ആവതും നോക്കും.

ഇനി പ്രണയത്തിലേക്ക് വരുകയാണെങ്കിലും അങ്ങനെതന്നെ. മനസിനാസ്വാദകരമായി തോന്നുമ്പോൾ പ്രണയിക്കുകയും പിന്നെ ഒരു ബൈ പറഞ്ഞു പോകാൻ തോന്നുമ്പോൾ ഒരു വിരോധവും തോന്നാതെ പരസ്പരം കരിവാരി തേക്കാതെ…. പെട്രോളോ കയറോ തപ്പി നടക്കാതെ …
ഡീസെന്റായി പിരിയുകയും, നാളെ ഇനി ഒരുപക്ഷെ കണ്ടുമുട്ടിയാൽ തന്നെ ഒരു ചിരി ചുണ്ടിൽ അവശേഷിപ്പിക്കുകയും ചെയ്യുന്നവരാണിവിടെ.

ഇനി നമ്മളുടെ കാര്യമാണെങ്കിലോ പ്രേമിക്കുമ്പോൾ അളിഞ്ഞങ്ങു പ്രേമിക്കും. ഒരു പരസ്പര ചുംബനം പോലും കല്യാണമെന്ന പ്രോമിസിൽ അവശേഷിച്ചില്ലങ്കിൽ അവനവൻ എന്തോ കൊടും പാപം ചെയ്തപോലെ വീടുകേറി അക്രമിക്കാനും, കത്തിച്ചു കളയാനും, തൂങ്ങി ചാകാൻ പോലും മടിക്കാത്തത്ര വീര്യ പ്രണയിതാക്കളെ കാണണേൽ നമ്മുടെ നാട്ടിലേക്ക് വണ്ടി കേറണം.

ഇനി നമ്മുടെ ഭക്ഷണ യുദ്ധം എങ്ങനാണെന്ന് നോക്കാം. മിക്കവാറും സമയക്കുറവുകൊണ്ടോ മറ്റുമൊക്കെ ഇംഗ്ലീഷുകാർ ചിലപ്പോൾ ബ്രേക്ക് ഫാസ്റ്റെന്നത് രണ്ടോ മൂന്നോ ഓംലറ്റിൽ ഒതുക്കാറുണ്ട്. അതേപോലെ തന്നെ ഉച്ചയൂണ് നല്ല ഫില്ലിങ്ങുള്ള സാൻഡ്‌വിച്ചിലും. പക്ഷെ നമുക്ക് അതൊന്നും പോരാ.. കറി ഒരു അച്ചാറായാലും വേണ്ടില്ല പക്ഷെ പാത്രം തുളുമ്പേ ചോറില്ലെങ്കിൽ (വയർചാടാൻ ഇതിൽ കൂടുതലൊന്നും വേണ്ട) എന്തോ ഒരു മനോവിഷമം അനുഭവിക്കുന്നവരാണ് നമ്മൾ മലയാളികൾ…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇനി ലൈംഗികതയിലേക്ക്  വരുകയാണെങ്കിലും മലയാളിക്ക് ലൈംഗികതയെക്കുറിച്ചുള്ള അറിവ്‌ ഗ്രേറ്റ് കിച്ചൻ സിനിമ നന്നായി പറഞ്ഞു മനസിലാക്കി തരുന്നുണ്ട്. അതേപോലെതന്നാണ് ഇപ്പോൾ കല്യാണ വീഡിയോകളിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ഫ്രഞ്ച് കിസ്സിങ്. ഈയിടെ ആരോ ഷെയർ ചെയ്ത രണ്ടു കല്യാണ ഷൂട്ടിങ്..  ഫ്രഞ്ച് കിസ്സിങ്ങ് കണ്ടാൽ ഗ്രഹണി പിടിച്ച പിള്ളേർ കഞ്ഞി വലിച്ചു കുടിക്കും പോലാണ്.

ഇനി ഡ്രസ്സ് …എന്റമ്മോ ഞാൻ ഇനി അതിനെക്കുറിച്ചൊരക്ഷരം പറയില്ലെന്ന് ശപഥം ചെയ്തിരിക്കുവാണേ…🤭

ഇനിയുമുണ്ട്…..
നമ്മളെന്താപ്പാ ഇങ്ങനെ 😔
ജോസ്‌ന സാബു സെബാസ്റ്റ്യൻ

വെഡിങ് ഫോട്ടോ ഷൂട്ട് ലിങ്ക് 

https://www.facebook.com/fishanchackol/videos/886140972076649/?extid=WA-UNK-UNK-UNK-AN_GK0T-GK1C&ref=sharing