ജോസ്‌ന സാബു സെബാസ്റ്റ്യൻ
നിങ്ങൾ മാലാഖമാരെ കണ്ടിട്ടുണ്ടോ? കയ്യിലൊരു മാജിക്ക് വാണ്ടൊക്കെ പിടിച്ചു പതുക്കെ തൊട്ടു തൊട്ടു പോകുന്നവയെയെല്ലാം സ്പാർക്കിളിങ് ആക്കിമാറ്റാൻ കഴിവുള്ള പ്രത്യേക മാലഖമാർ .
ഈ മാലാഖാമാർക്കെല്ലാം ഒരേ ഭംഗിയാണ് , ഒരേ ചിന്തയാണ്, ഒരേ ഭാഷയാണ്, ഒരേ സ്നേഹമാണ് എല്ലാരോടും . അവരുടെ ആ മാജിക്കൽ ടച്ചിലൂടെ കടന്നുപോകുന്ന ഓരോ രോഗിയും ജീവിതത്തിന്റെ തിളക്കത്തിലേക്ക് കടന്നു പോകുമ്പോൾ മാലാഖയൊന്ന് ഗാഢമായി നിശ്വസിക്കും.
അതെ പിറന്നു വീഴുന്ന ഓരോകുഞ്ഞിന്റെയും കണ്ണ് തുറപ്പിക്കുന്നതിനും മരണം പുൽകുന്ന ഓരോ മാനുജന്റെയും കണ്ണുകൾ അടപ്പിക്കുന്നതിനും ദൈവം മുഴുവൻ ഉത്തരവാദിത്വവും കൊടുത്തിരിക്കുന്നത് നേഴ്സ്മാരെന്ന് വിളിപ്പേരുള്ള മാലാഖമാരിലാണ് . It is indeed a high blessing to be the first and last to witness the beginning and end of life.”
അതിനാൽത്തന്നെ ഈ നേഴ്സസ് ഡേക്കൊരു പ്രത്യേകതയുണ്ട് . രണ്ടു വർഷത്തിലേറെ നീണ്ടുനിന്ന യുദ്ധം നമ്മൾ ജയിക്കാൻ സ്വന്തം വീട്ടുകാരെയും കുഞ്ഞുങ്ങളെയും ആരോഗ്യത്തെയുമൊക്കെ മാറ്റിവച്ചു നമ്മളെ സഹായിച്ചവരാണവർ . ഡോക്ടറോട് , സർജനോട്, ഫിസിയോയോട് , ന്യൂട്രിഷനോട് , എന്നുവേണ്ട രോഗികൾക്കുവേണ്ടി ഓരോ അവസ്ഥയിലും വാദിക്കുന്നൊരേ ഒരു അഡ്വക്കേറ്റാണവർ …
ഹെൽത്തുണ്ടെങ്കിൽ മാത്രമേ മറ്റുള്ള സർവീസുകൾ നമുക്കുപകാരപ്രദമാകൂ . ആ ഹെൽത്തിനെ വീഴാതെ പിടിച്ചു നിർത്തിയവരാണീ മാലാഖമാർ. ഭയന്ന കണ്ണുകളെ അടയ്ക്കാതെ കാവലിരുന്നവരാണ്, തോറ്റൂ കീഴടങ്ങിയ കണ്ണുകളെ കരുണയോടെ അടച്ചവരാണ്, അവരുടെ ബന്ധുക്കളുടെ നിറകണ്ണുകൾ തുടച്ചാശ്വസിപ്പിച്ചവരാണവർ. ഇന്നവരുടെ ദിവസമാണ് ..
“Your compassion, optimism and kindness do not go unnoticed.Because of you, we live in a happier, healthier world. Thank you from the bottom of our hearts.”
Leave a Reply