ജോസ്ന സാബു സെബാസ്റ്റ്യൻ
ഈയിടെ ഒരു ഫാമിലി ഇവന്റസിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട ഒരു കാര്യം പറയാം. ഏകദേശം ഒരു 10 അല്ലെങ്കിൽ 12 വയസുള്ള രണ്ടു ആൺകുട്ടികൾ ഒരു സോഫയുടെ രണ്ടറ്റത്തുമായ് ഇരുന്നു ഫോണിൽ നല്ല തിരക്കിലാണ് .ഇടയ്ക്കിടയ്ക്ക് രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിക്കുന്നു പക്ഷെ ഒന്നും മിണ്ടുന്നില്ല . കുറെ നേരം കഴിഞ്ഞപ്പോൾ ഞാൻ കുശലം പറഞ്ഞു അടുത്തുകൂടി . കൂടുതൽ അറിഞ്ഞപ്പോൾ രണ്ടും സഹോദരങ്ങളാണ് . രണ്ടുപേരും പരസ്പരം മിണ്ടാൻ മിനക്കെടാതെ മെസേജ് വിട്ടു വർത്തമാനം പറഞ്ഞു ചിരി കളിയാണ് .
കാലമേ നീ എവിടെയാണ് ഞങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത് എന്ന ചിന്ത വല്ലാതെ അലട്ടി.
നമ്മുടെ ചെറുപ്പ കാലങ്ങളിൽ ഒരു പായുടെ രണ്ടറ്റത്തും കിടന്നു വാതോരാതെ സിനിമാക്കഥ പറഞ്ഞു ഉറങ്ങാൻ പാടുപെട്ട രാത്രികൾ ഓർമയിൽ വന്നു .
സ്കൂൾ വരാന്തമുതൽ തുരു തുരെ പറഞ്ഞു മതിയാകാതെ ഓരോരുത്തരെയും അവരുടെ വീടുകളിൽ കൊണ്ടാക്കിയ രംഗങ്ങൾ ഓർമവന്നു . പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങൾ പങ്കിട്ട നമ്മളെ സംബന്ധിച്ച് നമ്മൾ രണ്ടു വിധ കാലങ്ങളും മാനുഷിക ബന്ധങ്ങളുടെ ചൂടും ടെക്നോളജിയുടെ അതിശയവുമൊക്കെ കണ്ടവരാണ്.
പക്ഷെ വളർന്നു വരുന്ന കുഞ്ഞുങ്ങൾ മാനുഷിക മൂല്യമൊട്ടും തന്നെയില്ലാതെ സോഷ്യൽ അകാൻ മീഡിയ കണ്ടെത്തുന്ന കുട്ടിക്കാലമേറ്റെടുത്തിരിക്കുന്നു.
ഇന്നെവിടെയെങ്കിലും ഒരു ഉണ്ണിയുടെ കരച്ചിൽ കേൾക്കാനുണ്ടോ ? അമ്മയ്ക്ക് തന്നുണ്ണി മാവിൻ പൂങ്കുല പറിക്കുമോയെന്ന ആശങ്കയുണ്ടോ ? അവരെല്ലാം സ്‌ക്രീനിൽ തളച്ചിടപ്പെട്ടിരിക്കുകയല്ലേ ?
ഒന്നിനും മാനുഷിക സ്പർശനം ഇല്ല പകരം എല്ലാത്തിലും സ്ക്രീൻ തരംഗം . ചുറ്റുമുള്ള ഒന്നും നമ്മെ സ്വാധീനിക്കുന്നേ ഇല്ല . കാണുന്ന കാഴ്ചകൾ മുഴുവൻ സ്ക്രീൻ . നേരിട്ട് കാണുന്ന ഒരു പ്രോഗ്രാം പോലും കണ്ടാസ്വദിക്കാൻ കഴിയാതെ വീഡിയോ പിടിച്ചു കാണുന്ന തലമുറ . കളികൾ വർത്തമാനങ്ങൾ വിശേഷങ്ങൾ പ്രാർത്ഥനകൾ മരണ കരച്ചിലുകൾ മരണാനന്തര കർമങ്ങൾ കൊടുക്കൽ വാങ്ങലുകൾ സേവിങ് അങ്ങനെ പലതും ഇന്ന് സ്ക്രീൻ മാജിക്കിലൂടെ .
ശിലായുഗം വെങ്കല യുഗം അങ്ങനെ ഏഴു യുഗങ്ങൾ താണ്ടി വന്ന നമ്മളിന്ന് ഡിജിറ്റൽ യുഗത്തിലാണ് വന്നു നിൽക്കുന്നത് . അതുകൊണ്ടുതന്നെ ആശയവിനിമയത്തിനുള്ള കഴിവ് മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്നതു കാണാനും അനുഭവിക്കാനും കൂടി ഭാഗ്യം ലഭിച്ച ആദ്യത്തെ തലമുറയാണ് നമ്മൾ. എന്നാൽ മനുഷ്യരാശിയുടെ ചരിത്രത്തിന് തന്നെ വല്യ ഒരു ടേണിങ് പോയിന്റ് ആയിട്ടുള്ള കാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നമ്മൾ മനഃപൂർവ്വമോ അല്ലാതെയോ മറന്നു പോകുന്ന ചിലതുണ്ട്.
സോഷ്യൽ മീഡിയകളുടെ അതിപ്രസരം മൂലം മനുഷ്യർക്ക് മാത്രമേ മനുഷ്യരിൽ സ്വാധീനം ചെലുത്തുവാൻ കഴിയുകയുള്ളു എന്ന ചിന്താഗതി നമ്മളിൽ വളരുന്നു . വേറൊന്നിലും നമ്മൾ ആകൃഷ്ടരാകുന്നില്ല . എന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള പലതിനെയും നമ്മളിന്ന് മറന്നു പോവുന്നു . കാരണം ഈ ഗ്രഹത്തിൽ നമ്മൾ മാത്രമേ ജീവിക്കുന്നുള്ളു നമുക്ക് മാത്രമേ പ്രാധാന്യമുള്ളൂവെന്നൊക്കെ നമ്മൾ കരുതുന്നു.
പക്ഷെ നമുക്കു ചുറ്റുമുള്ള ഒരു ചെറു പുഴുവിനുപോലും നമ്മളുടെ ജീവനിൽ സ്വാധീനമുണ്ടെന്നും ഒരു 18 മാസം എല്ലാ പുഴുക്കളും ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായാൽത്തന്നെ ഈ ഗ്രഹത്തിലെ ഒട്ടുമിക്ക ജീവനുകളും അതോടെ ഇല്ലാതാകുമെന്നും പിന്നെ കുറച്ചു മൈക്രോണുകൾ മാത്രം അവശേഷിക്കുന്ന ഭൂമിയായ് മാറിടുമെന്നും നമ്മളിനിയും അറിയാൻ വൈകിടല്ലേ .
അതുപോലെതന്നെ എല്ലാ പ്രാണികളും ഏകദേശമൊരു 4.5 മുതൽ 6 വർഷം വരെ അപ്രത്യക്ഷമായാൽ ഞാനും നീയുമുൾപ്പെടെ ഈ ഗ്രഹത്തിലെ എല്ലാ ജീവജാലങ്ങളും അപ്രത്യക്ഷമാകും. എന്തിനേറെ നമ്മൾ നിസ്സാരരായ് കരുതുന്ന മൈക്രോണുകൾ പോലും ഒരു 20 മിനിറ്റ് മാറിനിന്നാൽ തുടച്ചുമാറ്റപ്പെടാവുന്ന ആയുസ്സുമാത്രമേ നമുക്കുള്ളൂ . പക്ഷെ നമ്മളുടെ അഭാവം ഈ ഭൂമിയിലുണ്ടായാൽ ഭൂമി തഴച്ചു വളരുകയല്ലാതെ ഭൂമിക്ക് ഒരു കേടും ഉണ്ടാകാൻ പോവണില്ല .
അതിനാൽ മനുഷ്യർ മാത്രമേ നമ്മെ സ്വാധീനിക്കുന്നുള്ളുവെന്ന് നമ്മൾ കരുതരുത് . ഓരോ കുട്ടിയും അവന്റെ 15 വയസ്സിനുള്ളിൽ പുറത്തുപോയി കൂടാരം പോലുമില്ലാതെ പ്രകൃതി സൗന്ദര്യം അനുഭവിക്കട്ടെ, ബ്രാൻഡഡ് ഷൂവിൽനിന്നും മാറി ചേറുകളിൽ ചവിട്ടിനടക്കട്ടെ, ജോൺ വർവ്വട്ടനിന്റെയും ഗുച്ചിയുടെയും മണമല്ലാതെ പുൽനാമ്പിന്റെയും പൂവിന്റെയും ഗന്ധമറിയട്ടെ, എസി റൂമിന്റെ കിതപ്പിൽ നിന്നുമകന്ന് ഇരുട്ടിന്റെയും ചീവീടിന്റെയും അരുവികളുടെയും പ്രകൃതിയുടെയും മാസ്മരികതയിലേയ്ക്കവർ കടന്നുവരട്ടെ . നാടുവിട്ടു നമ്മളൊരു മലമുകളിലേക്ക് പോയിനോക്കൂ നമ്മളെത്ര നിസ്സാരരാണെന്ന് നമുക്ക് മനസിലാകും .
പക്ഷെ നമുക്ക് ചുറ്റുമുള്ളവയെല്ലാം മറന്നിന്ന് നമ്മൾ നമ്മുടെ ഉറവിടമായ പ്രകൃതിയുമായി വിച്ഛേദിക്കപ്പെട്ട് ( പൊക്കിൾകൊടി അറുത്തുമാറ്റി ) ഗുരുതരമായ ഭാവിയിലേക്ക് കടന്ന് പൊയ്കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കാൻ വൈകിയെങ്കിൽ ഓരോ വർഷവും കടന്നു പോവുമ്പോൾ നമ്മളുടെ കുഞ്ഞുങ്ങൾ ഹ്യൂമൻ ഇന്റലിജന്റിന്റെ വെയ്സ്റ്റ് പ്രൊഡക്ടുകളായി ഭൂമിക്കു ഭാരമായി അവശേഷിക്കാൻ ഏറെനാൾ വേണ്ടിനിയും….
Important thing is that to understand is disconnecting with natural sources of who we are will only create an abnormality and an abnormal society and we are going to be there pretty fast. It’s a serious problem..
ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️
Leave a Reply