ജോസ്‌ന സാബു സെബാസ്റ്റ്യൻ
വിദ്യാഭ്യാസവും വിവരവും കൂടുതലുള്ള പലരും ചെയ്യാത്ത കാര്യമാണ് സിനിമാ നടൻ വിനായകൻ കൺസെന്റോടു കൂടെ ചെയ്തതിലെന്താണ് തെറ്റ് ? വിനായകൻ പറഞ്ഞത് വളരെ കാര്യപ്രസക്തമായ ഒന്നാണ്. വളരെ ഡീറ്റൈൽഡ് ആയി പറയേണ്ടേ ഒരു വിഷയമാണ്. പക്ഷെ പറഞ്ഞു വന്ന വഴി ശരിയായില്ല . അത് ഒന്നില്ലെങ്കിൽ അയാൾ ജീവിച്ചു വളർന്ന സാഹചര്യം അല്ലെങ്കിൽ വിദ്യാഭ്യാസത്തിന്റെ കുറവ്.
എന്നിരുന്നാലും ഓപ്പൺ കമ്മ്യൂണിക്കേഷൻ അത് ഇന്ന് സമൂഹത്തിൽ വളരെ ആവശ്യമാണ് . ഒരാളോട് അനുവാദം ചോദിക്കലും വാങ്ങലും റെസ്‌പെക്റ്റിന്റെ ഭാഗമാണ് …
ഇവിടൊക്കെ അത് നിത്യ കാഴ്ചയാണ് . ഒരാളോട് ഇഷ്ടം തോന്നിയാൽ Are you interested എന്ന് ചോദിക്കും ഇല്ലെങ്കിൽ ഇല്ല , എസ് എങ്കിൽ എസ് . അതിനർത്ഥം കല്യാണം കഴിച്ചു കൂടെ താമസിക്കും എന്നല്ല . അനുവാദമില്ലാതെ പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു തള്ളുന്നതിലും എത്രയോ ഭേദമാണ് , ആ ചോദ്യം ? ( ഞാൻ അയാളെ അയാൾ പറഞ്ഞ രീതിയെ പൂർണമായി ന്യായീകരിച്ചെന്ന് ഇതിനർത്ഥമില്ല .)
അഞ്ചു മിനിറ്റത്തെ പെണ്ണുകാണലിൽ നടക്കുന്ന കല്യാണവും ജീവിതവും പിന്നീടുള്ള പ്രശനങ്ങളും നമ്മൾ ആഘോഷമാക്കുമ്പോൾ ഇവിടെ പാശ്ചാത്യർ അഞ്ചുമിനിറ്റിൽ സമ്മതം ചോദിക്കുകയും, സമ്മതത്തിനായി കല്യാണം ഓഫർ ചെയ്യാതിരിക്കുകയും നോ പറഞ്ഞാൽ അവരെ റെസ്‌പെക്ട് ചെയ്തു തിരിഞ്ഞു പോകുകയും ചെയ്യുന്നു എന്ന് മാത്രമേ വ്യത്യാസമുള്ളൂ .
നമ്മൾ ഇന്ത്യക്കാർ എന്നും അടിച്ചമർക്കപ്പെട്ട (അടിമകൾ) വർഗമാണ്. പലരും പലതും നമ്മളിൽ നമ്മുടെ അനുവാദമില്ലാതെ അടിച്ചേൽപ്പിച്ചു . വിശ്വാസം മുതൽ കാർഷിക ബിൽ വരെ നമ്മുടെ മേൽ അടിച്ചേൽപ്പിച്ചു, അനുവാദം ചോദിച്ചാൽ നമ്മൾ മറ്റുള്ളവരുടെ മുമ്പിൽ ചെറുതാകുമെന്ന് നമ്മൾ വിശ്വസിക്കുന്നു അല്ലെങ്കിൽ അതാണ് സത്യമെന്ന് നമ്മളെ വിശ്വസിപ്പിച്ചു. എന്നാൽ ദമ്പതിമാർ തമ്മിൽ, മാതാപിതാക്കൾ മക്കളോട് , മക്കൾ മാതാപിതാക്കളോട്, നമ്മൾ ഓരോരുത്തരും പരസ്പരം, സഹോദരങ്ങളോട്, അയൽക്കാരോട്, സമൂഹത്തോട് ഒക്കെ അനുവാദം ചോദിക്കേണ്ടത് ആവശ്യമാണ് . അനുവാദം ചോദിക്കുക എന്നത് മനുഷ്യന്റെ ക്വാളിറ്റി ആണ് . അതിനാൽ വളരെ ചെറുപ്പം മുതലേ നമ്മൾ നമ്മുടെ കുട്ടികളെ അനുവാദം ചോദിക്കാൻ പഠിപ്പിക്കേണ്ടതുണ്ട് . അനുവാദം’ ചോദിക്കാൻ നമ്മുടെ വിദ്യാഭ്യാസം നമ്മളെ പഠിപ്പിച്ചിരുന്നെങ്കിൽ ഒരു നിർഭയ കേസോ, ജിഷ കേസോ, മറ്റുള്ള പല ഇരകളോ നമുക്ക് ചുറ്റും ഇന്ന് ഉണ്ടാകുമായിരുന്നില്ല.
പാശ്ചാത്യർ ജീൻസിട്ടു നമ്മളും കൊടും ചൂടത്തു രണ്ടും കല്പിച്ചു ജീൻസിട്ടു, കഞ്ഞി മാറ്റി ബർഗർ ആക്കി, ഖദർ മാറ്റി കോട്ടിട്ടു, സാരി മാറ്റി ഷോർട്ട് ഇട്ടു…..പിന്നെ എന്തുകൊണ്ട് ചുരുക്കം ചില കാര്യങ്ങൾ മാത്രം accept ചെയ്യാൻ നമ്മൾ മടിക്കണം. അങ്ങനെ മടിക്കുമ്പോൾ ഓർത്തോളൂ കാലം മാറുകയാണ് കൂടെ കോലവും കുലവും…..
Leave a Reply