ബംഗളൂരുവിലെ മാനിപ്പാൽ ആശുപത്രിയിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ജോർജ്, 1950-ൽ ‘ദ ഫ്രീ പ്രസ് ജേർണൽ’ പത്രത്തിലൂടെയാണ് മാധ്യമരംഗത്തേക്ക് കടന്നത്. ‘ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്’, ‘ദ സേർച്‌ലൈറ്റ്’, ‘ഫാർ ഈസ്റ്റേൺ എക്കണോമിക് റിവ്യൂ’ തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം ഹോങ്കോങ്ങിൽ ആരംഭിച്ച ‘ ഏഷ്യവീക്ക്’ മാസികയുടെ സ്ഥാപക എഡിറ്ററുമായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ എഡിറ്റോറിയൽ അഡ്വൈസറായി സേവനമനുഷ്ഠിച്ച അദ്ദേഹം 25 വർഷത്തോളം ‘പോയിന്റ് ഓഫ് വ്യൂ’ കോളത്തിലൂടെ സാമൂഹ്യ അനീതികൾ, അഴിമതി, മത അസഹിഷ്ണുത, ജനാധിപത്യ വിരുദ്ധ പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവചരിത്രം ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ച ജോർജിന് 2011-ൽ ഭാരത സർക്കാർ പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.