കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒാഫീസിൽ നിന്ന്​ വീട്ടിലെത്തും വരെ രണ്ടു ​പേർ ബൈക്കിൽ പിന്തുടരുന്നത്​ ശ്രദ്ധിച്ച ഗൗരി അമ്മയോട്​ ഇക്കാര്യം പറഞ്ഞിരുന്നു. ഇതേതുടർന്ന്​ 15 ദിവസങ്ങൾക്ക്​ മുമ്പാണ്​ സി.സി.ടി.വി ക്യാമറ സ്​ഥാപിച്ചതെന്ന്​ വിവരം. ഡെക്കാൻ ക്രോണിക്കിൾ ആണ് ഇക്കാര്യം റിപ്പോർട്ട്​ ചെയ്യുന്നത്.

10 വർഷത്തിലേറെയായി ഇൗ പ്രദേശത്ത്​ താമസിക്കുന്ന ഗൗരി ഇതുവരെ ഒരു സുരക്ഷയും ആവശ്യപ്പെട്ടിരുന്നില്ല. ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന്​ സംശയം തോന്നിയതിനാലാണ്​ 15 ദിവസം മുമ്പ്​ രണ്ട്​ കാമറകൾ സ്​ഥാപിച്ചത്​. ഗൗരിയുടെ ജീവന്​ ഭീഷണിയുണ്ടായിരുന്നെന്ന്​ പൊലീസ്​ കരുതുന്നതും ഇതുകൊണ്ടാണ്​. എന്നാൽ ജീവന്​ ഭീഷണിയുള്ളകാര്യം പൊലീസിലോ സർക്കാറിനേയോ ഗൗരിയും അമ്മയും അറിയിച്ചിരുന്നില്ലെന്നും പൊലീസ്​ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

Image result for gouri lankesh mother

അതേസമയം ഗൗരി ലങ്കേഷിന്റെ മരണം അന്വേഷിക്കാൻ ഇൻറലിജൻസ്​ ​ഐ.ജി ബി.കെ സിങി​ന്റെ നേതൃത്വത്തിലുള്ള സംഘം പ്രത്യേക അന്വേഷണം തുടങ്ങി. അന്വേഷണ സംഘത്തിൽ 31 അംഗങ്ങളാണുള്ളത്​. ഡി.സി.പി എം.എൻ അനുഛേതാണ്​ അന്വേഷണോദ്യോഗസ്​ഥൻ. സംഭവസ്​ഥലത്തുനിന്ന്​ തെളിവുകൾ കണ്ടെടുക്കുന്നതു മുതൽ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്​തിരുന്നതും ഡി.സി.പിയായിരുന്നു.

ഹെൽമറ്റ്​ വെച്ച ഒരാൾ വെടിയുതിർക്കുന്നതി​ന്റെ ദൃശ്യം ​രാജരാജേശ്വരി നഗറിലുള്ള ഗൗരിയുടെ വീട്ടിൽ സ്​ഥാപിച്ച കാമറയിൽ പതിഞ്ഞിട്ടുണ്ട്​. കൊലപാതകം നടക്കുമ്പോള്‍ പ്രദേശത്ത്​ വേണ്ടത്ര വെളിച്ചമില്ലാത്തതിനാൽ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ വ്യക്​തമല്ല.