സിനിമാ സംഘടനയായ ‘അമ്മ’യെ പരിഹസിച്ച് സംഘടനയിലെ അംഗവും സിനിമാ നടനുമായ ജോയ് മാത്യു. എല്ലാവർക്കും അറിയ്യേണ്ടത് സിനിമാക്കാരുടെ സംഘടനയായ അമ്മയിൽ എന്ത് സംഭവിച്ചു എന്നാണെന്നും എന്നാല്‍ അഭിനയം തൊഴിലാക്കിയരുടെ സംഘടനയാണൂ “അമ്മ” എന്നും ജോയ് മാത്യു പരിഹസിച്ചു.
‘അമ്മ’യെ വിമര്‍ശിച്ച് സംവിധായകനായ ആഷിഖ് അബുവും രംഗത്ത് വന്നിട്ടുണ്ട്. സിനിമാസംഘടനകളില്‍ ജനാധിപത്യം പേരിനുപോലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. “സിനിമാസംഘടനകളുടെ നിലപാടുകളിൽ പൊതുസമൂഹത്തിന് അതിശയം തോന്നുന്നുണ്ടോ? കാരണം മറ്റൊന്നുമല്ല, അഞ്ചുപൈസയുടെ ജനാധിപത്യം പേരിനുപോലും ഇതിലൊന്നിലുമില്ല. ഒറ്റ പുസ്തകം, അത് മതി” എന്നും അദ്ദേഹം പരിഹസിച്ചു.
നടിക്ക് സ്വന്തം നിലയില്‍ പിന്തുണ നല്‍കാന്‍ കഴിയുമെന്ന് അറിയിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത് വന്നതിന് പിന്നാലെയാണ് ആഷിഖിന്റെ വിമര്‍ശനം. അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടിയെ ആക്രമിച്ച സംഭവം ചർച്ചയ്ക്കെടുക്കാത്തത് സിനിമാപ്രവര്‍ത്തകരെ രണ്ടുതട്ടിലാക്കിയിട്ടുണ്ട്. നടിക്ക് നീതി നേടി കൊടുക്കാന്‍ ‘അമ്മ’യ്ക്ക് അവരുടേതായ നിലയില്‍ മുന്നോട്ട് പോകാമെന്ന് വനിതാ കൂട്ടായ്മ അറിയിച്ചിട്ടുണ്ട്. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് അറിയാമെങ്കിലും ഈ വിഷയം ഉന്നയിച്ചാൽ മാത്രം ചർച്ച ചെയ്യേണ്ടതല്ലെന്നും വിമൺ ഇൻ സിനിമാ കളക്ടീവ് ഇന്നലെ വിമര്‍ശിച്ചിരുന്നു.
Leave a Reply