കേരളത്തിലെ ഇടത്-വലത് മുന്നണികളിലെ അധികാര മോഹികളെ വിമര്‍ശിച്ച്‌ നടന്‍ ജോയ് മാത്യു. സംസ്ഥാനങ്ങളില്‍ ആളും തരവും നോക്കി ഏതെങ്കിലും മുന്നണിയില്‍ കയറി പറ്റി ഒന്നോ രണ്ടോ സീറ്റുകള്‍ കരസ്ഥമാക്കുന്ന ഘടകകക്ഷികള്‍ക്കെതിരെയാണ് ജോയ് മാത്യു രംഗത്തെത്തിയത്.
എങ്ങനെയെങ്കിലും അധികാരത്തിലെത്തണം എന്ന് മാത്രം ചിന്തയുള്ള ഇടത്-വലത് പക്ഷങ്ങള്‍ ഇവര്‍ക്ക് സീറ്റുകൊടുക്കുകയും ഒറ്റക്ക് നിന്നാല്‍ കെട്ടിവെച്ച പണം പോലും കിട്ടാത്ത ഇവര്‍ മുന്നണിയിലെ പ്രവര്‍ത്തകരുടെ വോട്ടുകൊണ്ട് ജയിച്ച്‌ വരികയും മന്ത്രിയാവുകയും ചെയ്യുകയാണെന്ന് ഇദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ഇതേ വെള്ളി മൂങ്ങകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ആരൊക്കെയായിട്ടാണ് കൂട്ട് കൂടുന്നത് എന്ന് ശരിയായ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ചോദിക്കുന്ന കാലം അതിക്രമിച്ചിരിക്കുന്നുവെന്നും രാജിവെച്ച ശശീന്ദ്രന് പകരമെത്തുന്ന വെള്ളിമൂങ്ങയെ നിങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ