അന്ന ബെന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ‘സാറാസ്’ സിനിമയിലെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മല്ലിക സുകുമാരന്‍ കാറില്‍ കയറി പോകുന്ന സീനില്‍ ഡ്രൈവര്‍ക്ക് പൃഥ്വിരാജിന്റെ സാദൃശ്യം ഉണ്ടെന്ന ചര്‍ച്ചകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

അമ്മയെ വിളിക്കാന്‍ വന്ന പൃഥ്വിരാജിനെ ജൂഡ് ആന്റണി ഷൂട്ട് ചെയ്തതാണോ എന്നതാണ് ചിലരുടെ സംശയം. അതുമായി ബന്ധപ്പെട്ട് ട്രോളുകളും വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ മറുപടിയുമായി എത്തുകയാണ് ജൂഡ് ആന്റണി. ”ഷൂട്ട് കഴിഞ്ഞ് മടങ്ങുന്ന അമ്മയെ പിക് ചെയ്യാന്‍ പൃഥ്വിയെ ഷൂട്ട് ചെയ്ത ജൂഡ് ആന്റണി” എന്ന ട്രോള്‍ പങ്കുവച്ചാണ് സംവിധായകന്റെ പ്രതികരണം.

”മല്ലികാമ്മ എനിക്ക് അമ്മയെ പോലെയാണ്, അവര്‍ക്ക് ഞാനൊരു മകനെ പോലെയാണെന്ന് പറയുന്നതിലും അഭിമാനമുണ്ട്. അതുകൊണ്ട് തന്നെ രാജു എനിക്ക് സഹോദരനെ പോലെയാണ്, എന്നാല്‍ സിനിമയിലെ ആ ചെറുപ്പക്കാരന്‍ രാജുവല്ല” എന്നാണ് ജൂഡ് കുറിച്ചത്.

ജൂലൈ 5ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, പ്രശാന്ത്, ധന്യ വര്‍മ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചിത്രത്തില്‍ ഒന്നിച്ച് ഗാനം ആലപിച്ചിട്ടുണ്ട്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ