ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തടവ് ശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലം മാറ്റം. ജഡ്ജ് ദേവ് കുമാര്‍ ഖാത്രിയെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കേസില്‍ സല്‍മാന്‍ ഖാന്‍ നല്‍കിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ജാമ്യീപേക്ഷയില്‍ വാദം കേള്‍ക്കേണ്ട ജോധ്പുര്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്ര കുമാര്‍ ജോഷിക്കും സ്ഥലം മാറ്റമുണ്ട്.
സംസ്ഥാനത്തെ 87 ജഡ്ജുമാരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് രാജസ്ഥാന്‍ ഹൈക്കോടതി പുറത്തുവിട്ടു. ജഡ്ജുമാരുടെ സ്ഥലം മാറ്റത്തില്‍ പ്രതിഷേധിച്ച് നവമാധ്യമങ്ങളില്‍ ചിലര്‍ രംഗത്ത് വന്നിട്ടുണ്ട്. രാജസ്ഥാനില്‍ സാധാരണ ഏപ്രില്‍ 15ന് ശേഷമാണ് ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങള്‍ നടക്കാറ്. എന്നാല്‍ ഇത്തവണ സ്ഥലംമാറ്റം നേരത്തേയാണ്. സല്‍മാന് ശിക്ഷവിധിച്ച ജഡ്ജ് ഖാത്രിക്ക് പകരം ഉദയ്പുര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സമരേന്ദ്ര സിങ് സികര്‍വാറിനെയാണ് നിയമിച്ചത്.
1998ലാണ് ഷൂട്ടിംഗ് ലോക്കേഷനില്‍ വെച്ച് സല്‍മാന്‍ ഖാന്‍ രണ്ട് കൃഷ്ണ മൃഗത്തെ വേട്ടയാടുന്നത്. സല്‍മാന് പുറമെ മറ്റു ചില നടന്മാര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും അവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് താരം ഇപ്പോള്‍.
Leave a Reply