ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. പരമ്ബരയിലെ കുട്ടി താരങ്ങള്‍ തന്നെയാണ് ആരാധകരെ കൈയ്യിലെടുക്കുന്നത്. ഉപ്പും മുളകും മലയാളം മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്ബര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്പര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതല്‍, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉള്‍പ്പെട്ട വിവാദം വരെ എത്തിയ പരമ്പര അടുത്തിടെയാണ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്.

മലയാള സീരിയല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷ പൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവാഹത്തിന്റെ എപ്പിസോഡുകള്‍ കഴിഞ്ഞതില്‍ പിന്നെ പരമ്പരയില്‍ നിന്നും ജൂഹി റെസ്റ്റാഗിയെ (ലെച്ചു) കാണാത്ത അവസ്ഥയാണുള്ളത്. ഇതോടെ ലച്ചുവിനെ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയോയെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്.

അതേസമയം, ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയ പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പരമ്ബരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഉപ്പും മുളകില്‍ കുറച്ച്‌ കുശുമ്ബും കുസ്യതിയുമുളള കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്.