ന്യൂസ് ഡെസ്ക്, മലയാളം യുകെ
ന്യൂ പോർട്ടിൽ നേഴ്സ് ആയി ജോലിചെയ്തു വരുകയായിരുന്ന ജൂലി ജോൺ നിര്യാതയായി. 48 വയസു മാത്രം പ്രായമുള്ള ജൂലി കുറെ നാളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. കോട്ടയം കൊണ്ടൂര്‍ വടക്കേല്‍ വീട്ടിൽ കുടുംബാംഗമാണ്.
സന്തോഷ് കുമാർ ആണ് ജൂലിയുടെ ഭർത്താവ്. യുകെയിൽ ഫൈനൽ ഇയർ എൻജിനീയറിംഗ് വിദ്യാർത്ഥിയായ ആർവിൻ എം സന്തോഷും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ജെസ്വിൻ എം സന്തോഷുമാണ് മക്കൾ. ഏതാനും ആഴ്ചകൾക്ക് മുമ്പ് മാത്രമാണ് ജൂലി ന്യൂ പോർട്ടിൽ നിന്ന് സ്വദേശമായ കോട്ടയം കൊണ്ടൂറിൽ മാതാപിതാക്കൾക്ക് അടുത്ത് എത്തിയത്. ജൂലി ഒരു വർഷമായി രോഗത്തിന് ചികിത്സയിലായിരുന്നു.വടക്കേല്‍ എന്‍ കെ ജോണിന്റെയും ഗ്രേസി ജോണിന്റെയും മകളാണ്. ജോസി ജോണ്‍, ജൂബി ബിനോയ്, ജോമോന്‍ ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍.
ഏതാനും നാളുകൾ മാത്രമേ യുകെയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ന്യൂപോർട്ടിലെ പ്രാദേശിക മലയാളി സമൂഹത്തിൻറെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ജൂലിയുടെ അകാലത്തിൽ ഉള്ള വിടവാങ്ങൽ കടുത്ത വേദനയാണ് ന്യൂ പോർട്ടിലെ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നത്. സംസ്കാരം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജൂലി ജോണിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
Leave a Reply