ഒട്ടാവ: ഇന്ത്യന്‍ വംശജരുടെ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. തനി നാടന്‍ തമിഴ് വസ്ത്രങ്ങളായ മുണ്ടും മഞ്ഞ നിറമുള്ള ഷര്‍ട്ടും ധരിച്ചാണ് ട്രൂഡോ ആഘോഷ വേദിയിലെത്തിയത്. നേരത്തെ തമിഴില്‍ പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് ട്രൂഡോ സോഷ്യല്‍ മീഡിയയില്‍ താരമായിരുന്നു.

ട്രൂഡോ തന്റെ ട്വിറ്ററില്‍ പങ്കുവെച്ച ആഘോഷങ്ങളുടെ ചിത്രങ്ങള്‍ ഇതിനാലകം വൈറലായി മാറിയിട്ടുണ്ട്. പഞ്ചാബികളുടെ പ്രധാന ആഘോഷമായ വൈശാഖിക്കും ദീപാവലിക്കും ബലി പെരുന്നാളിനും മറ്റ് വിവിധ ആഘോഷങ്ങളിലും ആശംസയറിയിച്ചും പങ്കെടുത്തും ട്രൂഡോ ലോകശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ധാരളം വിദേശീയരുള്ള കാനഡ തങ്ങളുടെ ആഘോഷമായിട്ടാണ് ഇത്തരം വൈവിധ്യങ്ങളായ ആഘോഷങ്ങളെ കാണുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭയാര്‍ഥി പ്രശ്നങ്ങളിലും ലൈംഗിക ന്യുനപക്ഷ വിഷയങ്ങളിലും ലോകത്തിന് തന്നെ മാതൃകപരമായി ഇടപെടുന്ന ട്രൂഡോയുടെ നിലപാടുകള്‍ ഏറെ പ്രശംസ നേടിയിട്ടുള്ളവയാണ്. തൈപ്പൊങ്കല്‍ ആഘോഷിച്ചതിനൊപ്പം ജനുവരി തമിഴ് ഹെറിറ്റേജ് മാസമായി ആചരിക്കുകയാണെന്നും ട്രൂഡോ അറിയിച്ചിരുന്നു.