എട്ട് വർഷം മുൻപ് വിട പറഞ്ഞ മകൾക്ക് പിറന്നാൾ ആശംസയുമായി മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര. മകൾ നന്ദനയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കു വച്ചുകൊണ്ടാണ് ചിത്ര മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചിത്രയുടെ കുറിപ്പ്: ‘ഇന്ന് നിന്റെ പിറന്നാൾ ആഘോഷിക്കുമ്പോൾ മധുരവും മനോഹരവുമായ എല്ലാ ഓർമകളും ഞങ്ങളുടെ മനസിലേക്ക് ഓടിയെത്തുകയാണ്. നിന്നെ ഞങ്ങൾ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വർഗത്തിൽ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു’.

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002–ലാണ് ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ പിറന്നത്. എന്നാൽ ഇരുവരുടെയും ആഹ്ലാദവും ആഘോഷവും ഏറെ നാൾ നീണ്ടു നിന്നില്ല. 2011 ഏപ്രിൽ 11–ന് ദുബായിലെ വില്ലയിൽ നീന്തൽ കുളത്തിൽ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെട്ടു.