ന്യൂസ് ഡെസ്ക്. മലയാളം യുകെ

കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയം ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിലിൻ്റെ പിതാവ് കെ. എസ്. സ്കറിയാ (കറിയാച്ചൻ – 85) ഇന്നലെ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ (05 – 04 – 2023, ബുധൻ) രാവിലെ 10.30ന് സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് അഭി. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ രാമപുരം മരങ്ങാട്ടുള്ള വസതിയിൽ ആരംഭിക്കും. തുടർന്ന് പാലാ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ രാമപുരം സെൻ്റ്. അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ സംസ്‌കരിക്കും.

ഭാര്യ, പരേതയായ അന്നക്കുട്ടി സ്കറിയാ മുണ്ടാക്കൽ വള്ളോംപുരയിടം കുടുംബാംഗമാണ്. മക്കൾ: റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ, സിസ്റ്റർ ലിസ്ബത്ത് കൂട്ടിയാനിയിൽ (S H കോൺവെൻ്റ് ചേറ്റുതോട്, ജോസുകുട്ടി, അൽഫോൻസാ, കൊച്ചു റാണി, ചെറിയാൻ, ആൻസി (കുവൈറ്റ്) മെറീന (Late) നിസ്മോൾ, മനു (കാനഡ), തെസേസ്മോൾ.

മരുമക്കൾ: ജോളി കളപ്പുരയ്ക്കൽ പറമ്പിൽ മുക്കുളം, ജോഷി ഏറത്ത് വയനാട്, മനോജ് കല്ലുങ്കൽ കുറുഞ്ഞി, റ്റീനാ പണ്ടാരക്കരക്കുളം മരങ്ങാട്ട് പള്ളി, ലാലു മറ്റത്തിൽ മൈലക്കൊമ്പ്, ഷാജൻ വടക്കേടത്ത് കൊണ്ടാട്, ജോമോൻ മുക്കൻ തോട്ടത്തിൽ കലയന്താനി, പ്രിജി വെട്ടിക്കാട്ട് കിഴക്കേതിൽ ഡൽഹി, ജോബിൻ കുഴിവേലിത്തടത്തിൽ ഇലഞ്ഞി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മണ്ണാറപ്പാറ സെൻ്റ് സേവ്യേഴ്സ് പള്ളി വികാരി റവ. ഫാ. ജോസ് വള്ളോം പുരയിടം പരേതൻ്റെ ഭാര്യാ സഹോദരനാണ്. ഫാ. സക്കറിയാസ് കൂട്ടിയാനി (നല്ലതണ്ണി ആശ്രമം) പരേതൻ്റെ സഹോദര പുത്രനാണ്.

റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനിയിലിൻ്റെ പിതാവിൻ്റെ വേർപാടിൽ മലയാളം യുകെ ന്യൂസിൻ്റെ അനുശോചനം രേഖപ്പെടുത്തുന്നു.

സംസ്കാര ശുശ്രൂഷകൾ താഴെയുള്ള ലിങ്കിൽ കാണുവാൻ സാധിക്കും.