സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം, തനിക്കറിയില്ല; അമിത് ഷാ തന്നെ കൂടുതൽ വിവരങ്ങൾ പറയും, കെ സുരേന്ദ്രൻ

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം, തനിക്കറിയില്ല;  അമിത് ഷാ തന്നെ കൂടുതൽ വിവരങ്ങൾ പറയും, കെ സുരേന്ദ്രൻ
March 08 11:54 2021 Print This Article

സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായ മരണം നടന്നു എന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആരോപണത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് കെ സുരേന്ദ്രൻ. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇതോടൊപ്പം, അമിത് ഷായുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ‘ആദ്യം പിണറായി വിജയൻ ചോദ്യങ്ങൾക്കുള്ള മറുപടി പറയട്ടെ. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കുമല്ലോ സംസാരിക്കുന്നത്. അതുകൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അദ്ദേഹം തന്നെ വെളിപ്പെടുത്തും’, സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച സമാപിച്ച വിജയയാത്രയ്ക്കിടെയാണ് അമിത് ഷാ ദുരൂഹമരണ പരാമർശം നടത്തിയത്. കെ സുരേന്ദ്രന്റെ വിജയയാത്ര സമാപന വേദിയിൽവെച്ച് ഡോളർസ്വർണ്ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. ‘ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ’ എന്നായിരുന്നു അമിത് ഷായുടെ ചോദ്യം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles