ദുബായിലെ കമ്പനിയില്‍ നിന്നും 13 കോടിയോളം വെട്ടിച്ച കേസിലെ പ്രതി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. 13 കോടി രൂപയോളം തട്ടിയ കേസ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും കെ.സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. സി.പി.എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്;

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം ഗൗരവതരമാണ്. ഈ തട്ടിപ്പുകേസ്സ് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയടക്കം എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. അടിയന്തിര നടപടി ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും മൗനം വെടിയണം. സി. പി. എം എത്തി നില്‍ക്കുന്ന അപചയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. പാര്‍ട്ടി പ്‌ളിനം അംഗീകരിച്ച നയരേഖ സംസ്ഥാനസെക്രട്ടറിക്കു മാത്രം ബാധകമല്ലാതാവുന്നതെന്തുകൊണ്ട്? സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ ലഭിച്ച പരാതിയെ സംബന്ധിച്ച് ജനങ്ങളോട് തുറന്നു പറയാന്‍ തയ്യാറാവണം.കോടിയേരിയുടെ വിദേശയാത്രകള്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണം.