സാബു ചുണ്ടക്കാട്ടില്‍

കൈപ്പുഴ സംഗമത്തിന്റെ 10-ാം വാര്‍ഷികവും ഇടവക മധ്യസ്ഥനായ സെന്റ് ജോര്‍ജിന്റെ തിരുനാളും ജൂണ്‍ 24ന് വോഴസ്റ്റര്‍ഷയറില്‍ വെച്ച് നടത്തപ്പെടുന്നു. തങ്ങളുടെ സഹപാഠികളെ കാണുവാനും ബന്ധങ്ങള്‍ പുതുക്കുവാനും ഉള്ള ഒരു അവസരമായിട്ടാണ് കൈപ്പുഴക്കാര്‍ 10 വര്‍ഷമായി തങ്ങളുടെ സംഗമത്തെ കണ്ടു വരുന്നത്.

ജൂണ്‍ 24ന് 10 മണിക്ക് തിരുനാള്‍ കുര്‍ബാനയോട്കൂടി തിരുനാള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ കൈപ്പുഴ നിവാസികളുടെ കലാകായിക പരിപാടികള്‍ അരങ്ങേറുന്നതുമായിരിക്കും. ഈ ദശാബ്ദി വര്‍ഷം മോടി പിടിപ്പിക്കുന്നതിനായി കൈപ്പുഴ സാബുവും സംഘവും അവതരിപ്പിക്കുന്ന നാടകം ഉണ്ടായിരിക്കുന്നതാണ്. എല്ലാ കൈപ്പുഴ നിവാസികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

contatct: Joby Lukose- 07411317991, Jijo Kizhakkekkattil- 0796192796

venue: Warndon Youth and Community Centre, Shap Drive, Warndon, Worcester, WR 49 NX