ബാള്‍ട്ടിമോര്‍: കൈരളി ഓഫ് ബാള്‍ട്ടിമോര്‍ മലയാളി സമൂഹത്തിന്റെ ക്രിസ്മസ്-നവവത്സരാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. വിവിധ കാരള്‍ സംഘങ്ങളുടെ ഗാനാലാപവും മനോഹരമായ പുല്‍ക്കൂടുകളും ദീപാലങ്കാരങ്ങളും ലഘുനാടകങ്ങളും കേക്ക് മത്സരവും കുട്ടികള്‍ക്കായി ഫാഷന്‍ ഷോയും അണിനിരന്ന ആഘോഷങ്ങളില്‍ ഒട്ടേറെ മലയാളികുടുംബങ്ങള്‍ പങ്കെടുത്തു. പ്രമുഖ സിനിമാ-ടെലിവിഷന്‍ താരമായ അനീഷ് രവിയായിരുന്നു മുഖ്യാതിഥി.

ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ച വര്‍ഷമായിരുന്നു കടന്നുപോയതെന്ന് കൈരളി പ്രസിഡന്റ് ടിസണ്‍ കെ. തോമസ് ചൂണ്ടിക്കാട്ടി. എല്ലാവരുടേയും സഹകരണത്തിന് ടിസണ്‍ നന്ദി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ കൈരളിയുടെ പ്രസിഡന്റായി മാത്യു വര്‍ഗീസ് (ബിജു) ചുമതലയേറ്റു. പുതിയ വര്‍ഷത്തില്‍ ആകര്‍ഷകമായ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ബിജു പറഞ്ഞു.

എന്റര്‍ടെയ്ന്‍മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂരജ് മാമ്മന്‍, ആല്‍വിന്‍ അലുവത്തിങ്കല്‍, മോഹന്‍ മാവുങ്കല്‍, റഹ്മാന്‍ കടമ്പ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

സമൃദ്ധമായ സ്‌നേഹവിരുന്നോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചു.