കൈരളി യുകെ -ബിർമിങ്ഹാം യൂണിറ്റ് ,നഗരത്തിലെ ക്രിസ്തുമസ് മാർക്കറ്റിൽ സുഹൃത് സംഗമം – “Meet and Greet with KairaliUK “ സംഘടിപ്പിക്കുന്നു. ഡിസംബർ 9 ശനിയാഴ്ച വൈകുന്നേരം ആണ് കൈരളി ബിർമിങ്ഹാം കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തു ചേരുന്നത്.

അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് യൂണിറ്റ് അംഗങ്ങൾ ബിർമിങ്ഹാമിലുള്ള ഫെൽസൺസ്‌ ഇൻഡോർ ഗെയിമിംഗ് സെന്ററിൽ ഒത്തു കൂടുകയൂം , പുതുതായി എത്തി ചേർന്നിരിക്കുന്ന അംഗങ്ങളെ പരിചയപ്പെടുകയും ചെയ്യുന്നു. അതിനു ശേഷം ക്രിസ്മസ് മാർക്കറ്റിൽ ഒത്തു ചേർന്നു സ്റ്റാളുകൾ സന്ദർശിക്കുകയും ക്രിസ്തുമസ് മാർക്കറ്റിനെ പറ്റിയുള്ള വിവരങ്ങൾ യൂണിറ്റ് അംഗങ്ങളുമായി പങ്കു വെക്കുകയും ചെയ്യുന്നു. പുതുതലമുറ മലയാളി പ്രവാസികൾക്ക് ബിർമിങ്ഹാമിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പഴയ തലമുറയിൽപെട്ടവരെ പരിചയപെടുവാനും , ബിർമിങ്ഹാമിലെ മലയാളി പ്രവാസ ചരിത്രം അറിയുവാനുമുള്ള ഒരു നവ്യ അനുഭവം ആകും കൈരളി ബിർമിങ്ഹാം സംഘടിപ്പിക്കുന്ന Meet and Greet with Kairali UK എന്ന ഈ പരിപാടി എന്ന് യൂണിറ്റ് പ്രസിഡന്റ് ടിന്റസ് ദാസ് , സെക്രട്ടറി ഷാഹിന എന്നിവർ അറിയിച്ചു. ഈ പരിപാടിയിലേക്ക് എല്ലാ പ്രവാസി സുഹൃത്തുക്കളെയും ബിർമിങ്ഹാം യൂണിറ്റ് സ്വാഗതം ചെയ്യുന്നു.

കൈരളി യുകെ 2022 ൽ രൂപീകരിച്ച ബിർമിങ്ഹാം യൂണിറ്റ് നിരവധി സാമൂഹിക പ്രവർത്തനങ്ങൾ ഇതിനോടകം ഏറ്റെടുത്തു നടത്തി കഴിഞ്ഞു. സിറ്റി കൗൺസിലുമായി ചേർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ ശുചീകരണം , രക്താർബുദ രോഗികൾക്കുള്ള മൂലകോശങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപെട്ടു ബ്രിട്ടീഷ് ചാരിറ്റി സംഘടന ആയ ഡി.കെ.എം.എസ് യുമായി ചേർന്ന് നടത്തിയ നിരവധി സ്റ്റെം സെൽ കളക്ഷൻ ഡ്രൈവുകൾ , പുതു തലമുറ മലയാളി പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിലെ സാമൂഹിക ഇടപെടലുകൾ ഇവയൊക്കെ ഏറ്റെടുത്തു നടത്തിയ കൈരളി യുകെ ബിർമിങ്ഹാം യൂണിറ്റ് ഇന്നാട്ടിലെ മലയാളി സമൂഹത്തിൽ വേരുറപ്പിച്ചിരിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിർമിംഗ്ഹാം ജർമ്മൻ മാർക്കറ്റിന്റെ ചരിത്രംഃ

1966ൽ ആണ് ഫ്രാങ്ക്ഫർട്ട് – ബിർമിങ്ഹാം പങ്കാളിത്ത കരാർ ഒപ്പിട്ടത് തുടർന്ന് രണ്ട് നഗരങ്ങളും തമ്മിലുള്ള അഭൂതപൂർവമായ സഹകരണത്തിന് തുടക്കമിട്ടു. ഈ രണ്ടു നഗരങ്ങളും ചേർന്ന് ഇതിനോടകം തന്നെ നിരവധി സംരംഭങ്ങൾ പൂർത്തീകരിച്ചു.മികച്ച ഭക്ഷണപാനീയങ്ങൾ, പരമ്പരാഗത ബ്രിട്ടീഷ് ഉത്പന്നങ്ങൾ ,ലൈവ് മ്യൂസിക് എന്നിവയാണ് ഈ ക്രിസ്തുമസ് മാർക്കറ്റിന്റെ സവിശേഷതകൾ.ഫ്രാങ്ക്ഫർട്ട് ക്രിസ്മസ് മാർക്കറ്റ് ബിർമിങ്ഹാം നഗരത്തിൽ നിന്നും യുകെയിലെ മറ്റ് നഗരങ്ങളിൽ നിന്നുമുള്ള സന്ദർശകരെ ആകർഷിക്കുന്നു. ഈ വർഷം നവംബർ 2 ന് ആരംഭിച്ച മാർക്കറ്റ് ഡിസംബർ 24 വരെ പ്രവർത്തിക്കും. യാത്രാ പ്രേമിയും എഴുത്തുകാരനുമായ അജു ചിറക്കലിന്റെ വ്ലോഗ് വഴി അന്നത്തെ പരിപാടി പകർത്താനുള്ള ക്രമീകരണങ്ങൾ കൈരളി യുകെ ഒരുക്കിയിട്ടുണ്ട്.