ദേവികയുടെ വീട്ടുകാരെ മുഴുവന്‍ കൊല്ലാന്‍ മിഥുന്‍ ലക്ഷ്യമിട്ടെന്ന് മരിച്ച ദേവികയുടെ അമ്മ. തന്‍റെ ദേഹത്തും പെട്രോള്‍ ഒഴിച്ചെന്ന് അമ്മ മോളിയുടെ മൊഴി.
ഇന്നലെ രാത്രിയോടെയാണ് ദേവികയെ മിഥുൻ വീട്ടിലെത്തി തീവച്ച് കൊന്നത്. ആക്രമണത്തിനിടെ പൊളളലേറ്റ യുവാവും മരിച്ചു. കലക്ടറേറ്റിന് സമീപം അര്‍ധരാത്രിയാണ് സംഭവം. കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവികയും പറവൂര്‍ സ്വദേശി മിഥുനുമാണ് മരിച്ചത്. യുവാവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊളളലേറ്റ പെണ്‍കുട്ടിയുടെ പിതാവ് ഷാലന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്.

അര്‍ധരാത്രി മിഥുനെത്തി വീടിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ ഷാലന്‍ തുറക്കുകയായിരുന്നു. അതിക്രമിച്ചു കടന്ന യുവാവ് പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ അഞ്ചാംക്ലാസുകാരിയായ അനിയത്തിയെയും കൂട്ടി ഇറങ്ങി ഒാടിയതിനാല്‍ രക്ഷപെട്ടു. ബോധരഹിതയായ മാതാവും ആശുപത്രിയില്‍ ചികില്‍സയിലാണ്. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദേഹത്ത് പെട്രോളൊഴിച്ചതിനുശേഷമാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി അയല്‍വാസി പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുവരും നിന്ന് കത്തുന്നതാണ് കണ്ടത്. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മിഥുന്‍ മുന്‍പും ഷാലന്റെ വീട്ടിലെത്തിയിരുന്നതായും അയല്‍വാസി പറഞ്ഞു.

ദേവികയെ മിഥുൻ കൊലപ്പെടുത്തയത് പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് തന്നെ. പെൺകുട്ടിയോട് യുവാവ് പലതവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തിയതിന് യുവാവിനെതിരെ കേസും നിലവിലുണ്ടായിരുന്നു. പൊലീസ് സ്‌റ്റേഷനിൽ വിളിച്ച് മിഥുനെ താക്കീതും ചെയ്തു. ഇതോടെ എല്ലാ പ്രശ്‌നവും അവസാനിച്ചുവെന്ന് കരുതിയതാണ്. ഇതിനിടെയാണ് വീണ്ടും പ്രശ്‌നങ്ങളുണ്ടാകുന്നത്. ആരും ഒന്നും പ്രതീക്ഷിച്ചതുമില്ല. പെൺകുട്ടിയെ തീ കൊളുത്തിയ ശേഷം മിഥുൻ ആത്മഹത്യ ചെയ്യുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരവും പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർഥന നടത്തി. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. ഇതാണ് രാത്രിയോടെ കൊലപാതകത്തിൽ കലാശിച്ചത്. പെൺകുട്ടി വീട്ടിൽ വ്ച്ചു തന്നെ മരിച്ചു. മിഥുനെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിനിടെയാണ് മരണം. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവിന് ഗുരുതരപൊള്ളലേറ്റു. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് മരിച്ച ദേവിക. ദേവികയുടെ അകന്ന ബന്ധുവാണ് മിഥുൻ..

അർധരാത്രി യുവാവ് പതിനേഴുകാരിയെ വീട്ടിൽ കയറി പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു. തുടർന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ യുവാവും മരിച്ചു. കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പത്മാലയത്തിൽ ഷാലൻ-മോളി ദമ്പതിമാരുടെ മകൾ ദേവികയും പറവൂർ സ്വദേശിയായ യുവാവുമാണ് മരിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബുധനാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവ് വീട്ടുകാരെ വിളിച്ചുണർത്തി. ഷാലനോട് ദേവികയെ കാണണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം പുറത്തെത്തിയ ദേവികയുടെ മേൽ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടരുന്നതിനിടെ യുവാവിനും പൊള്ളലേറ്റു. ദേവികയെ രക്ഷപെടുത്താൻ ശ്രമിച്ച ഷാലനും പൊള്ളലേറ്റു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മൂവരെയും ആശുപത്രിയിൽ എത്തിച്ചു. ദേവിക സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.

നാട്ടുകാർക്കെല്ലാം ഏറെ പ്രിയപ്പെട്ട കുട്ടിയായിരുന്നു ദേവിക. പഠനത്തിലും മിടുക്കി. ഈ കുട്ടിയുടെ ട്യൂഷൻ ക്ലാസിൽ അടക്കം ചെന്ന് മിഥുൻ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ഇത് വൈരാഗ്യം കൂട്ടി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. ശല്യം സഹിക്കാതെ വന്നപ്പോഴാണ് മിഥുന്റെ ശല്യത്തെ കുറിച്ച് ദേവിക വീട്ടിൽ പറഞ്ഞത്. ഇതോടെ അച്ഛനും അമ്മയും താക്കീത് ചെയ്തു. എന്നിട്ടും മിഥുൻ പിന്തുടർന്നപ്പോൾ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലും എത്തുകയായിരുന്നു.

ഇനി ശല്യം ചെയ്യില്ലെന്ന ഉറപ്പിന്മേലാണ് കേസ് ഒഴിവാക്കിയത്. പൊലീസിന്റെ താക്കീത് അനുസരിക്കുമെന്ന് ഏവരും കരുതി. അങ്ങനെ എല്ലാം പറഞ്ഞ് തീർത്തിട്ടും വീണ്ടും വിടാതെ പിന്തുടരുകയായിരുന്നു മിഥുൻ. ബുധനാഴ്ച ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ അവസാന ശ്രമമായി വീണ്ടും പ്രണയാഭ്യർഥന നടത്തി. അപ്പോൾ താൽപ്പര്യമില്ലെന്ന് തീർത്ത് പറഞ്ഞത് വൈരാഗ്യം കൂട്ടി. ഇതാണ് പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിലേക്ക് കാര്യങ്ങളെത്തിയത്.

അങ്ങനെ വീണ്ടും അസ്ഥിക്ക് പിടിച്ച പ്രണയം പെട്രോളായി കത്തുന്നത് കണ്ട് കേരളം നടുങ്ങുകയാണ്. പൊലീസുകാരിയായ സൗമ്യയെ പൊലീസുകാരനായ അജാസ് പ്രണയത്തിന്റെ പേരിൽ ആലപ്പുഴയിൽ പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നതിന്റെ ഞെട്ടലിൽ നിന്ന് കേരളം മുക്തമാകുന്നതിന്റെ മുൻപ് തന്നെയാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചതിന്റെ മറ്റൊരു കഥ കൂടി കൊല്ലം ഇരവിപ്പുറത്ത് സംഭവിച്ചു. സൗമ്യ വധത്തിനു തൊട്ടു മുൻപ് തന്നെയാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് തിരുവല്ലയിൽ വിദ്യാർത്ഥിനിയെ ഇതേ രീതിയിൽ വെട്ടിയ ശേഷം അജിൻ റിജി മാത്യു തീ കൊളുത്തിയത്. ചികിത്സയിൽ ഇരിക്കെ ഈ വിദ്യാർത്ഥിനിയും കൊല്ലപ്പെട്ടിരുന്നു. ഇതേ രീതിയിൽ അസ്ഥിക്ക് പിടിച്ച പ്രണയം തന്നെയാണ് ഇരവിപുരത്തും വില്ലനായി മാറിയത്. പക്ഷെ ആയുസിന്റെ ബലം കൊണ്ട് പെൺകുട്ടി രക്ഷപ്പെട്ടു. ഇപ്പോഴിതാ വീണ്ടും സമാനമായ സംഭവം.

സ്ത്രീകളെ കുത്തി വീഴ്‌ത്തി പെട്രോൾ ഒഴിച്ച് കത്തിക്കുന്ന ഞെട്ടിക്കുന്ന നാല് സംഭവങ്ങൾക്കാണ് കേരളം ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി സാക്ഷിയായത്. തൃശ്ശൂരിൽ നീതു എന്ന 22കാരിയെ നിധീഷ് എന്ന സ്വന്തം കാമുകൻ ഇല്ലായ്മ ചെയ്തത് മറ്റൊരാളുമായി ബന്ധം ഉണ്ട് എന്ന സംശയത്തിലാണ്. കൊല്ലുക എന്ന ഉദ്ദേശത്തോടെ ചെയ്ത കൃത്യം.കാമുകൻ കുത്തിവീഴ്‌ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയ ബി.ടെക് വിദ്യാർത്ഥിനി നീതുവിന്റെ (22) ശരീരത്തിൽ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടും പുറത്തുവന്നു. കൊല്ലുകയെന്ന ഉദ്ദേശത്തോടെ തന്നെ കുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇത്.