സൗത്താംപ്ടന്‍: കല ഹാംപ്‌ഷെയറിന്റെ നവവത്സരാഘോഷങ്ങള്‍ വളരെയേറെ പുതുമകളോടെ ആനന്ദകരമായി കൊണ്ടാടി. 31ന് ഒമ്പത് മണി മുതല്‍ ജനുവരി ഒന്നാംതീയതി രാവിലെ രണ്ട് മണി വരെ നീണ്ട പരിപാടികള്‍ എല്ലാവരും നന്നായി ആസ്വദിച്ചു. ബോണ്‍മൗത്തില്‍ നിന്നും ഉല്ലാസ് ശങ്കരനും ശ്രീകാന്തും ബേസിങ്‌സ്‌റ്റോക്കിലെ ശോഭന്‍ ബാബുവും ഹെഡ്ജന്റിലെ ബാബു ജോണ്‍സും ഗാനമേളക്ക് മാറ്റുകൂട്ടി. പ്രസിഡന്റ് സിബി മേപ്രത്തിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിപാടിക്ക് ജിഷ്ണു ജ്യോതി സ്വാഗതവും ജോജി ജോസഫ് നന്ദിയും പറഞ്ഞു.
ഗായകനിരയിലേക്ക് പുതുമുഖങ്ങളായി ജെര്‍മിയും ജെറോമും ഡോറാ റെജിയും ചുവട് വച്ചു. ശോഭന്‍ ബാബുവിന്റെ വ്യത്യസ്തമായ മിമിക്രി സദസിനെ വീണ്ടും ഹാസ്യലോകത്തേക്ക് കൊണ്ടുപോയി. അമ്മ ചാരിറ്റി ഏറ്റെടുത്ത ന്യൂ ഇയര്‍ വിഭവങ്ങള്‍ അത്യന്തം പ്രശംസ പിടിച്ച് പറ്റി. മനു ജനാര്‍ദ്ദനന്‍, ആനന്ദ് വിലാസ്, രാകേഷ് തായിരി, ജോയ്‌സണ്‍ ജോയ്, മാത്യു എന്നിവര്‍ ന്യൂ ഇയര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രെയ്‌സ് മെലഡീസിന്റെ ഗാനമേളയും ശ്രദ്ധേയമായി. അങ്ങനെ കലോപാസകരുടെ പുതുവത്സരാഘോഷങ്ങള്‍ ഏപ്രില്‍ 23ന് നടക്കാനിരിക്കുന്ന ഓള്‍ഡ് ഇന്ത്യ ഗോള്‍ഡിലേക്കുളള വാതായനം തുറന്ന് വച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ