വക്കച്ചന്‍ കൊട്ടാരം
21/5/17 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് East Killbride our Lady of Lourd church Hallല്‍ വെച്ച് മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വൈശാഖ് നിലവിളക്ക് തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്ത പ്രവര്‍ത്തനങ്ങള്‍ എല്ലാ അംഗങ്ങളുടേയും സഹകരണവും, ആത്മാര്‍ത്ഥതയും കൊണ്ട് വിജയകരമായിത്തീര്‍ന്നു. വര്‍ണ്ണാഭമായ ഓണാഘോഷം, കലാകേരളം കുടുംബ കൂട്ടായ്മകള്‍, കേരള പിറവി ദിനം, ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍, ആനുകാലിക പ്രസക്ത വിഷയങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവകൊണ്ട് കര്‍മ്മോല്‍സുകമായിരുന്നു പോയ വര്‍ഷ പ്രവര്‍ത്തനങ്ങള്‍.
പാശ്ചാത്യമായ ഒരു സംസ്‌കാരത്തില്‍ ജീവിക്കേണ്ടി വരുമ്പോള്‍ പാരമ്പര്യമായി മലയാളികള്‍ പിന്തുടരുന്ന രീതികളും രണ്ടു സംസ്‌കാരങ്ങളിലെ വൈരുദ്ധ്യവും പുതുതലമുറയെ ഏതെല്ലാം തരത്തില്‍ ആശങ്കയുണ്ടാക്കുന്നു എന്ന വിഷയത്തിലൂന്നി 4/6/17ല്‍ കുട്ടികളും മാതാപിതാക്കളും ചേര്‍ന്ന് നടത്തിയ ഡിബേറ്റ് പ്രവാസ മലയാളി സമൂഹത്തിനു തന്നെ പുതുമയായി. 18/3/18 ഞായറാഴ്ച വൈകിട്ട് കാമ്പസ് ലാംഗ് സെന്റ്: ബ്രൈഡ് സ്ചര്‍ച്ച് ഹാളില്‍ വച്ച് മതേതരത്വം, ജനാധിപത്യം-ആശങ്കകള്‍, പ്രതീക്ഷകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സെമിനാര്‍ ഏറെ പ്രസക്തമായിരുന്നു.
6/5/18 വൈകിട്ട് 7 മണിക്ക് കോട് ബ്രിഡ്ജ് സെന്റ്: മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെട്ട വാര്‍ഷികാഘോഷത്തില്‍ ഏകാധിപത്യവും, സ്വേഛാധിപത്യവും, വര്‍ഗീയതയും, മറ്റെ ന്നത്തേക്കാളുമേറെ ലോകസമാധാനത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ അത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുവാനും, പ്രതിരോധിക്കുവാനും സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മാനുഷിക മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ കൂടുതല്‍ കരുത്തോടെ മുമ്പോട്ട് കൊണ്ടു പോകേണ്ടതിന്റെ പ്രസക്തിയിലൂന്നിയ റിപ്പോര്‍ട്ട് ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു.
ചാരുതയാര്‍ന്ന കലാപ്രകടനങ്ങളും, ടീം കലാകേരളമൊരുക്കിയ സ്‌നേഹവിരുന്നും, ഒത്തൊരുമ നല്‍കുന്ന വലിയ സന്തോഷവും തിരതല്ലിയ വാര്‍ഷികാഘോഷങ്ങളോടെ പോയ വര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് തിരശ്ശീല വീണു. കലാകേരളം ഗ്ലാസ് ഗോയുടെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജോമോന്‍ തോപ്പില്‍-പ്രസിഡന്റ്, പോള്‍സണ്‍ ലോനപ്പന്‍-സെക്രട്ടറി, തോമസ് ജോസ്-ട്രഷറര്‍, ആന്റണി ജോസഫ്-ജോ.ട്രഷറര്‍, ജയന്‍ മഞ്ഞളി-വൈസ് പ്രസിഡന്റ്, ജിമ്മി ജോസഫ്-ജോ. സെക്രട്ടറി, വനിതാ പ്രതിനിധികളായി-ടെസി കാറ്റാടി, സുനിതാ വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തി. നേരിന്റെ, നെറിവിന്റെ ശബ്ദമായി കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കലാകേരളത്തിനും പുതിയ ഭരണ സമിതിക്കും എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു.
Leave a Reply