ജി. രാജേഷ്
യുകെയിലെ അറിയപ്പെടുന്ന കര്‍ണാടക സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ശ്രീ. കലാലയ വെങ്കിടേശന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാലയ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 15ന് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ 9 മണി വരെ നടക്കും. ഫെസ്റ്റിവലിന്റെ ഉത്ഘാടനം വേള്‍ഡ് തമിഴ് ഫെഡറേഷന്‍ ചെയര്‍മാനായ ശ്രീ. ജേക്കബ് രവിബാലന്‍ നിര്‍വ്വഹിക്കും, ചടങ്ങില്‍ ചലച്ചിത്രതാരവും വേള്‍ഡ് തമിഴ് ഫെഡറേഷന്‍ പ്രസിഡന്റുമായ ശ്രീ. മദന്‍ മുഖ്യാതിഥി ആയിരിക്കും.
ബ്രിസ്റ്റോളില്‍ പാച് വേ കമ്മ്യൂണിറ്റി കോളേജ് അങ്കണത്തില്‍ നടക്കുന്ന ഫെസ്റ്റിവലില്‍ നൃത്തരംഗത്ത് വിസ്മയം തീര്‍ത്തു ഡോക്ടര്‍ വസുമതി പ്രസാദ്, ശ്രീമതി തുര്‍ക സതീശ്വരന്‍, ശ്രീമതി നളിനി ചിത്രാംബലം, ശ്രീമതി ശുഭ കെ. വെട്ടത്ത് തടങ്ങിയവര്‍ ഭരതനാട്യം അവതരിപ്പിക്കും. ശ്രീമതി കുഹാരഞ്ജിനി ഭാസ്‌കര്‍, ശ്രീമതി വസന്തലക്ഷ്മി വെങ്കട് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കര്‍ണാടക സംഗീത കച്ചേരിയില്‍ ശ്രീരാമകൃഷ്ണന്‍, ശ്രീ. മധു തുടങ്ങിയവര്‍ വേദിയിലെത്തും. ദക്ഷിണേന്ത്യയിലെ പരമ്പരാഗത നൃത്തരൂപമായ യക്ഷഗാനം അവതരിപ്പിക്കുന്നത് ശ്രീ. യോഗേന്ദ്ര മറവണ്ടേ ആണ്. വീണയില്‍ വിസ്മയം തീര്‍ക്കാന്‍ ശ്രീമതി ദുര്‍ഗാ രാമകൃഷ്ണനും വേദിയിലെത്തും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധയിനം നൃത്തങ്ങള്‍ വേദിയില്‍ അരങ്ങേറും. ഡോ. വസുമതി പ്രദാസിന്റെ ശിഷ്യന്മാരും ശ്രീമതി തുര്‍ക സതീശ്വരന്‍ നേതൃത്വം നല്‍കുന്ന ശക്തീഷ് നടനാലയത്തിലെ കുട്ടികളും ബ്രിസ്റ്റോള്‍ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിലെ അംഗങ്ങളും വേദിയില്‍ നൃത്തപരിപാടികള്‍ അവതരിപ്പിക്കും. കര്‍ണാടക സംഗീത രംഗത്ത് ശ്രീ. കലാലയ വെങ്കിടേശ്വരന്‍ നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ച് ബ്രിസ്റ്റോള്‍ കോസ്‌മോപൊളിറ്റന്‍ ക്ലബ്ബിന്റെ ഉപഹാരവും സമര്‍പ്പിക്കും.
മൂന്ന് മണി മുതല്‍ രാത്രി ഏഴ് വരെ നീളുന്ന കലാപരിപാടികള്‍ക്ക് ശേഷം രാത്രി ഒന്‍പതു മണി വരെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവലും നടക്കും.
Venue -Patchway Community College ,Bristol ,BS32 4AJ
Contact :Kalalaya Venketesan -07427048727 / 07577220331 ,Priya Selwin
0789944261
Leave a Reply