ചങ്ങനാശേരി മടപ്പള്ളി മാമ്മൂട് സ്വദേശിയായ കലേഷ് ശ്രീനിവാസ് എന്ന യുവാവിനാണ്‌ നിനച്ചിരിക്കാതെ ഈ ഭാഗ്യം തേടിവന്നത്. അനുകരണ കലയിലെ കഴിവ് കൊണ്ട് സൂപ്പർ താരം സൂര്യയോടൊപ്പം വേദി പങ്കിടുക. അതും കേരള മണ്ണിൽ. എറണാകുളത്തു താനാ സേർന്ത കൂട്ടം എന്ന സിനിമയുടെ പ്രെമോഷനു വേണ്ടി സൂര്യ വന്നപ്പോൾ ആണ് സൂര്യയുടെ മുൻപിൽ തന്നെ സൂര്യയുടെ ശബ്ദം അനുകരിക്കാൻ ഭാഗ്യം ലഭിച്ചത്. സൂര്യ പിന്നീട് കലേഷിനെ പ്രതേകം അഭിന്ദിക്കുകയും ചെയ്‌തു. അതിന്റെ വീഡിയോയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറൽ ആയികൊണ്ടിരിക്കുകയാണ്.

യുവാവിന്റെ വാക്കുകൾ ഇങ്ങനെ :

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്നെ ഇ അവസരം വിളിച്ചു പറഞ്ഞത് സനൽ തിരുവല്ല ആയിരുന്നു എന്നും. സനലേട്ടൻ എന്നെ വിളിക്കുമ്പോ എന്റെ ഫോൺ ഓഫ് ആയിരുന്നു എന്നും സനലേട്ടൻ മനോജ് കോട്ടയത്തെയും, അജീഷ് കോട്ടയത്തെയും വിളിക്കുകയും കിട്ടാതെ വരികയും ,അവസാനം ബിബിൻ ചേട്ടൻ എന്റെ നമ്പർ കൊടുക്കുകയും ഞാൻ വീട്ടിൽ വന്നപ്പോ മനോജേട്ടനെ വിളിക്കാൻ പറഞ്ഞു വിളിച്ചപ്പോൾ മനോജേട്ടൻ എടാ നീ എത്രയും വേഗം സനൽ തിരുവല്ലയെ വിളിക്കാൻ പറഞ്ഞു.
ഞാൻ സനലേട്ടനെ വിളിച്ചപ്പോൾ സനലേട്ടൻ പറഞ്ഞു ടാ നീ സൂര്യയുടെ വോയിസ് ഒന്ന് അയക്കാൻ പറഞ്ഞു.. സൂര്യ നാളെ എറണാകുളത്ത് വരുന്നുണ്ട് ഭാഗ്യമുണ്ടെൽ നിനക്ക് സൂര്യയുടെ മുന്നിൽ ചെയ്യാം എന്ന പറഞ്ഞു .ഒരു ഞെട്ടലോടെ ഞാൻ കേൾക്കുകയും അപ്പോ തന്നെ സൂര്യയുടെ വോയിസ് റെക്കോഡ് ചെയ്ത് അയച്ചുകൊടുത്തു..
വെളുപ്പിനെ 5 മണിക്കും എണിറ്റു വീണ്ടും റെക്കോഡ് ചെയ്ത് അയച്ചുകൊടുത്തു . പിന്നീട് രാവിലെ 9. ആയപ്പോൾ മഴവിൽ മനോരമ പ്രൊഡ്യൂസർ അർജുൻചേട്ടൻ എന്നെ വിളിക്കുന്നു എത്രയും വേഗം മനോരമ സ്റ്റഡീയോയിൽ എത്തണം എന്ന് പറഞ്ഞു
പിന്നീട് നടന്നതെല്ലാം ഒരു സ്വപ്നം പോലെ മാത്രം …. എല്ലാവരുടെയും പ്രാർത്ഥനയോടു കൂടി എനിക്ക് ആ അവസരം ലഭിക്കുകയും ചെയ്തു .. സനലേട്ടനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല …. എന്ന് കലേഷ് പറഞ്ഞു നിർത്തി

മടപ്പള്ളി മാമ്മൂട് സ്വദേശിയായ കലേഷ് ഈ ചെറുപ്രായത്തിൽ തന്നെ മിമിക്രിയിൽ പല സൂപ്പർ സ്റ്റേജ് ആർട്ടിസ്റ്റുകളോടൊപ്പം ഇന്ത്യയിലെ തന്നെ 400 ഓളം സ്റ്റേജുകളിൽ തന്റെ അനുകരണ കലയിലൂടെ കാണികളെ രസിപ്പിച്ചു. കൂടാതെ ഫ്ളവർസ് ചാനൽ കോമഡി സർക്കസ് മുതലായ ടീവീ പ്രോഗ്രാമിലും പങ്കെടുത്തു. ഒരു നിവിൻ പോളി ചിത്രത്തിലും അഭിനയിച്ച ഈ പ്രതിഭ നിറഞ്ഞ കാലകാരൻ സിനിമയിൽ നല്ല നല്ല അവസരങ്ങൾക്കായി കാത്തിരിക്കുന്നു