അമ്മ ലിസിയുടെ പാത പിന്തുടര്‍ന്ന കല്യാണി പ്രിയദര്‍ശന്‍ ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണ്. ബിഗ്ബജറ്റ് ചിത്രത്തിന്റെ ഭാഗമാകാന്‍ കല്യാണിക്ക് കഴിഞ്ഞു. ഇപ്പോള്‍ പ്രിയദര്‍ശന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുകയാണ്. മലയാളത്തില്‍ കല്യാണിയുടെ ആദ്യ ചിത്രമാണിത്.

ചിത്രത്തില്‍ കല്യാണിയുടെ ഷൂട്ട് പൂര്‍ത്തിയായി. ഇനി അച്ഛന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്നാണ് കല്യാണി പറയുന്നത്. കാരണം, ഇഷ്ടമില്ലാഞ്ഞിട്ടല്ല. പേടിയാണ് കല്യാണിക്ക്. എനിക്ക് അച്ഛന്റെ ഒപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ ഒട്ടും ആഗ്രഹമില്ലെന്നാണ് കല്യാണി പറയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഏതാണ്ട് ബോധം പോവുന്ന അവസ്ഥയിലായിരുന്നു ഞാന്‍. സെറ്റ് മുഴുവനും എന്റെ ഹൃദയമിടിപ്പ് കേള്‍ക്കാം. മലയാളം എനിക്ക് വളരെ എളുപ്പമുള്ള ഭാഷയാണ്. പക്ഷേ അച്ഛന്‍ മൈക്ക് പിടിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ഒരു വരി പോലും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് ഇരുവര്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നെനിക്ക് മനസ്സിലായി.

എന്റെ ആദ്യ ഷോട്ടിന് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയുണ്ടായിരുന്നു. മരയ്ക്കാറിലെ വേഷം അച്ഛനോട് ചോദിച്ചു വാങ്ങുകയായിരുന്നെന്നും കല്യാണി പറഞ്ഞു. തെലുങ്ക് ചിത്രത്തിലൂടെയാണ് കല്യാണി അഭിനയരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.