തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം; കോയമ്പത്തൂരില്‍ കമല്‍ ഹാസൻ മുന്നിൽ

തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നേറ്റം; കോയമ്പത്തൂരില്‍ കമല്‍ ഹാസൻ മുന്നിൽ
May 02 07:11 2021 Print This Article

തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഫല സൂചനകളില്‍ ഡിഎംകെ മുന്നേറ്റമാണ് കാണുന്നത്. 74 സീറ്റുകളിലാണ് ഇപ്പോള്‍ ഡിഎംകെ മുന്നേറുന്നത്. അണ്ണാ ഡിഎംകെ 59 സീറ്റുകളിലും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളിലുമാണ് മുന്നേറുന്നത്.

അതേസമയം താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമല്‍ ഹാസന്‍ മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ വാശിയേറിയ മത്സരമാണ് നടക്കുന്നത്. എം കെ സ്റ്റാലിന്‍ കൊളത്തൂര്‍ മണ്ഡലത്തില്‍ മുന്നിലാണ്. മകന്‍ ഉദയനിധി സ്റ്റാലിനും മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.

വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ ഡിഎംകെ മുന്നണിയാണ് മുന്നേറുന്നത്. 234 സീറ്റുകളുള്ള തമിഴ്‌നാട്ടില്‍ പത്ത് വര്‍ഷങ്ങള്‍ക്ക് അണ്ണാഡിഎംകെയെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles