താമസിക്കാന്‍ സ്ഥലം ഇല്ലാതെ കമല്‍ഹാസന്‍റെ ആദ്യ ഭാഗ്യ സരിക. കഴിഞ്ഞ നവംബറിലാണ് സരികയുടെ അമ്മ കമല്‍ താക്കൂര്‍ മരിച്ചത്. ഫ്ളാറ്റ് ഉള്‍പ്പെടെ മുഴുവന്‍ സ്വത്തുക്കളും കുടുംബ സുഹൃത്തായ ഡോ: വിക്രം താക്കൂറിനാണ് അമ്മ എഴുതിവച്ചിരുന്നത്. ഇതോടെ താമസിക്കാന്‍ ഒരിടമില്ലാതെ കഷ്ടപ്പെടുകയാണ് ഈ മുന്‍ നായിക.

സരികയുടെ ഈ അവസ്ഥയറിഞ്ഞ് ആമീര്‍ ഖാന്‍ സഹായവുമായി എത്തിയതായാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ആമീറിന്റെ ഇളയ സഹോദരിയുടെ അടുത്ത സുഹൃത്താണ് സരിക. ഇപ്പോൾ കാര്യമായ വരുമാനമോ സ്വത്തോ ഇല്ലാതെ ആയ അവസ്ഥയിലാണ് സരികയെന്നും താമസിക്കാൻ ഒരിടമില്ലാതെ കഷ്ടപ്പെടുകയാണ് ഇവരെന്നും സഹോദരിയിൽ നിന്നാണ് ആമിർ അറിയുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വില്‍പ്പത്രം നിലനില്‍ക്കുന്നതിനാല്‍ സരികയ്ക്ക് സ്വത്തുക്കളുടെമേല്‍ അവകാശം സ്ഥാപിക്കാനാവില്ല. ഈ അവസ്ഥയിൽ സുഹൃത്തുക്കളായുള്ള താരങ്ങളല്ലാതെ മറ്റാരും സരികയെ സഹായിക്കാനുമില്ല. ആമിർ ഇവർക്ക് താമസ സൗകര്യമുൾപ്പെടെ സഹായങ്ങൾ ചെയ്തെന്നാണ് വാർത്ത. 2004 ലാണ് സരിക കമല്‍ഹാസനുമായി വേര്‍പിരിയുന്നത്.

ഇവരുടെ ഇളയ മകൾ ശ്രുതി ഹാസനും താമസിക്കുന്നത് മുംബൈയിലാണ്. അക്ഷര ചെന്നൈയില്‍ കമല്‍ഹാസനൊപ്പമാണ് താമസിക്കുന്നത്.