തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കാലെടുത്തുവയ്ക്കാന്‍ ഒരുങ്ങുന്ന കമല്‍ഹാസന്‍ എന്തിനാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുന്നത്. തമിഴ്‌നാട്ടില്‍ യാതൊരു പ്രസക്തിയുമില്ലാത്ത സിപിഎം നേതാവിനെ കേരളത്തിലെത്തി കാണേണ്ട എന്തു രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്.

ഫാസിസത്തിന് എതിരായ പോരാട്ടത്തില്‍ ഒപ്പമുണ്ടെന്ന സന്ദേശം നല്കാനാണ് ഉലകനായകന്‍ വന്നതെന്ന് പറയപ്പെടുന്നു. എന്നാല്‍ കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് അനുകൂലമായി ഭരണതലത്തില്‍ സമ്മര്‍ദം ചൊലുത്താനാണെന്ന് സിനിമക്കാര്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്.

കമല്‍ഹാസനും ചെന്നൈയില്‍ താമസിക്കുന്ന ഒരു മലയാളം നടനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ദിലീപുമായും കമലിന് നല്ല ബന്ധമാണുള്ളത്. ആ സൗഹൃദമാണ് കമലിനെ തലസ്ഥാനത്തെത്തിച്ചതെന്നാണ് സംവിധായകന്‍ പറയുന്നത്. പോലീസും സര്‍ക്കാരും ദിലീപ് കേസില്‍ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുകയാണ്. ദിലീപിന് അനുകൂലമായി കാര്യങ്ങളുടെ ഗതി മാറ്റുകയാണത്രേ ഉലകനായകന്റെ വരവിന്റെ ലക്ഷ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കമല്‍ വന്നു പോയതിന്റെ തൊട്ടടുത്തദിവസം ഈ കുടുംബനായകന്‍ ദിലീപിനെ ജയിലിലെത്തി കാണുകയും ഓണക്കോടി സമ്മാനമായി നല്കുകയും ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായപ്പോള്‍ ‘ആ കുറ്റവാളി’ എന്ന് പരസ്യമായി ദിലീപിനെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ജയിലിലെത്തി താരത്തിന് പരസ്യപിന്തുണ നല്കിയതെന്നതും ശ്രദ്ധേയമാണ്. പ്രമുഖ നടന്മാരും സംവിധായകരും ഒപ്പം നിര്‍മാതാക്കളും കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ജയിലിലെത്തി നടനെ സന്ദര്‍ശിച്ചതും കാറ്റിന്റെ ഗതി എങ്ങോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണ്.

ദിലീപിന് അടുത്തതവണ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. നിയമവിദഗ്ധരും വിരുദ്ധ അഭിപ്രായക്കാരല്ല. ജാമ്യം കിട്ടിയാലുടന്‍ രാമലീല റിലീസ് ചെയ്യാനാണ് തീരുമാനം.