ഇന്ത്യന്‍ സിനിമയിലെ അത്ഭുതമാണ് മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് നടന്‍ കമല്‍ഹാസന്‍. വൈവിധ്യമാര്‍ന്ന എത്രയോ വേഷങ്ങളിലൂടെ മമ്മൂട്ടി സാര്‍ കടന്നുപോയി.ശരിക്കും സിനിമ മാത്രം സ്വപ്‌നം കണ്ടാണ് മമ്മൂട്ടി സാറിന്റെ യാത്ര. അതിന്റെ സാക്ഷ്യങ്ങളാണ് അദ്ദേഹത്തിന്റെ സിനിമയെന്നും മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറയുന്നു.
മോഹന്‍ലാല്‍ സാറിന് അഭിനയിക്കാന്‍ അറിയുമോ ബിഹേവ് ചെയ്യാനെ അദ്ദേഹത്തിന് അറിയൂ. വാനപ്രസ്ഥവും കിരീടവുമൊക്കെ ഒരു പ്രേക്ഷകനെന്ന നിലയില്‍ എന്നെ അസ്വസ്ഥനാക്കിയിട്ടുണ്ട്. ഇത്രമാത്രം സ്വാഭാവികത മറ്റൊരു നടനിലും താന്‍ കണ്ടിട്ടില്ലെന്നും ഒരു നല്ല കഥയും കഥാപാത്രവും ഒത്തുവരികയാണെങ്കില്‍ മലയാളത്തിലേക്ക് താന്‍ വീണ്ടുമെത്തുമെന്നും അദ്ദേഹം പറഞ്ഞു.