”എനിക്കിപ്പോൾ കുടുംബമില്ല. ശബരിമല സംഭവത്തിന് ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു.ശബരിമലയിൽ പ്രവേശിച്ച് ദർശനം നടത്തിയതിന് ശേഷം കുടുംബവും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്ന് കനകദുർഗ. വീട്ടില്‍ തനിച്ചാക്കി ഭർത്താവും ബന്ധുക്കളും വാടകവീട്ടിലേക്ക് മാറി. കുട്ടികളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് കനകദുർഗ പറയുന്നു. ബിബിസി തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കനകദുർഗയുടെ തുറന്നുപറച്ചിൽ.

ശബരിമലയിൽ നിന്നെത്തിയ ശേഷം അമ്മായിഅമ്മ മർദിച്ചു. ആശുപത്രിയിൽ ചികിത്സ തേടി. കോടതി ഉത്തരവ് പ്രകാരം വീട്ടിൽ തിരിച്ചെത്തുമ്പോഴേക്ക് ഭർത്താവും കുട്ടികളും വാടകവീട്ടിലേക്ക് മാറി.

ശനിയും ഞായറും മാത്രമാണ് മക്കളെ കാണാൻ സാധിച്ചിരുന്നത്. എന്നാൽ വിവാഹമോചനത്തിന് ശേഷം ഭർത്താവ് സ്റ്റേ വാങ്ങി. ഇപ്പോൾ മക്കളെ കാണാൻ അനുവദിക്കുന്നില്ല. ഞാനിപ്പോൾ കുട്ടികളെക്കുറിച്ച് ഓർക്കാറില്ല. എന്റെ മക്കൾ എനിക്കൊപ്പം വേണം. അവരില്ലാതെ ആ വീട്ടിൽ കഴിയുന്നത് വളരെ ബുദ്ധിമുട്ടിയാണ്. അവർക്ക് അമ്മയോട് ഒരു ദേഷ്യവുമില്ല എന്ന് എനിക്കറിയാം. ”- പൊട്ടിക്കരഞ്ഞുകൊണ്ട് കനകദുർഗ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

”സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടം കൂടിയായിരുന്നു ശബരിമല പ്രവേശം. എനിക്ക് ശേഷവും നൂറുകണക്കിന് യുവതികൾ ശബരിമലയില്‍ പോകാൻ തയ്യാറായിരുന്നു. എന്നാല്‍ എന്റെ അവസ്ഥ കണ്ട് പലരും പേടിച്ച് പിന്മാറി”- കനകദുർഗ പറഞ്ഞു.

ഇക്കുറി ശബരിമലയില്‍ പോകുന്നതിനെക്കുറിച്ച് ആലോചിട്ടില്ലെന്നും കനകദുർഗ പറഞ്ഞു. സെപ്തംബർ 28ലെ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഈ വർഷമാദ്യമാണ് ബിന്ദുവും കനകദുർഗ്ഗയും ശബരിമല ദർശനം നടത്തിയത്.