ശബരിമലയിൽ ദർശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചതായി പരാതി. തലയ്ക്കു ക്ഷതമേറ്റ ഇവർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നു പുലർച്ചെ വീട്ടിലെത്തിയ ഇവരെ ഭർതൃമാതാവ് പട്ടിക കൊണ്ടു തലയ്ക്കടിച്ചുവെന്നാണു പരാതി. സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ, ഭർതൃ മാതാവിനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കനകദുർഗ മർദിച്ചെന്നാണ് ഇവരുടെ ആരോപണം. സിവിൽ സ്പ്ലൈസ് ഉദ്യോഗസ്ഥയായ കനകദുർഗയുടെ അവധി ഇന്ന് അവസാനിക്കുന്നതിനാലാണു പുലർച്ചെ വീട്ടിലെത്തിയത്.

ദർശനത്തിന് ശ്രമിച്ച മറ്റൊരു യുവതി ബിന്ദു തങ്കം കല്യാണിയുടെ മകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്ന് പരാതി. സംഘപരിവാർ ഭിഷണിയെത്തുടർന്ന് ആനക്കട്ടി വിദ്യാവനം സ്കൂളിൽ മകൾക്ക് പ്രവേശനം നിഷേധിച്ചെന്ന് ബിന്ദു പറഞ്ഞു. നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് അഗളി സ്കൂളിൽ മകൾ അനുഭവിച്ച് മാനസിക സമ്മർദ്ദനം മറ്റ് മോശം അനുഭവങ്ങളും കാരണമാണ് സ്കൂൾ മാറ്റാൻ തീരുമാനിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഡ്മിഷൻ ലഭിക്കാത്തതുമൂലം ഒരുമാസമായി മകൾ സ്കൂളിൽ പോകുന്നില്ല. അഡ്മിഷന് ശ്രമിക്കുന്ന വിവരം അഗളി സ്കൂളില്‍ നിന്ന് ആനക്കട്ടി സ്കൂളിലേക്ക് ആരോ വിളിച്ചറിയിച്ച പ്രകാരമാണ് അവിടെ പ്രതിഷേധക്കാരെത്തിയത്. വിദ്യാഭാസനിഷേധം മകളെ മാനസികമായി തളർത്തിയിട്ടുണ്ട്. ഇതിന് പിന്നിലാരാണെന്നത് പുറത്തുവരണമെന്നും സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും ബിന്ദു ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയിൽ പോയത്. എന്നാൽ‌ പ്രതിഷേധത്തെത്തുടർന്ന് തിരികെ പോകുകയായിരുന്നു