ബോളിവുഡ് താരം കങ്കണ വിവാദങ്ങളില്‍ പെടുന്ന താരമാണ്. പതിവായി ആരോപണങ്ങള്‍ ഉന്നയിക്കുകയും സോഷ്യല്‍ മീഡിയയിലടക്കം ആക്ടീവായി ഇടപെടുകയും ചെയ്യുന്ന താരം കൂടിയാണ് കങ്കണ.നടി കങ്കണ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി വിവാദമായിരിക്കുകയാണ്. തുടര്‍ന്ന് കങ്കണയുടെ മുംബൈയിലെ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായാണ് ബുദ്ധമത വിശ്വാസികളെത്തിയിരുന്നു.

ടിബറ്റന്‍ നേതാവ് ദലൈലാമയും, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഒരുമിച്ചുള്ള ചിത്രമാണ് കങ്കണ പങ്കുവച്ചത്. ദലൈലാമ ഒരു കുട്ടിയെ ചുംബിച്ചത് വന്‍ വിവാദമായി മാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പങ്കുവയ്ക്കപ്പെട്ട കങ്കണയുടെ ചിത്രം വന്‍ പ്രതിഷേധത്തിന് വഴിവെക്കുകയായിരുന്നു.

നിര്‍ദോഷകരമായ തമാശയാണ് പങ്കുവച്ചതെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും താരം പറയുകയും വിശ്വാസികളോട് മാപ്പ് ചോദിക്കുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘പാലി ഹില്ലിലെ എന്റെ ഓഫീസിന് പുറത്ത് ഒരു കൂട്ടം ബുദ്ധമതക്കാര്‍ ധര്‍ണ്ണ ചെയ്യുന്നു. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചില്ല, ദലൈലാമയുമായി ബൈഡന്‍ ചങ്ങാത്തത്തിലായതിനെക്കുറിച്ചുള്ള നിരുപദ്രവകരമായ തമാശയാണിത്. ദയവ് ചെയ്ത് പിരിഞ്ഞു പോകണമെന്നും താരം അഭ്യര്‍ഥിച്ചിരുന്നു.

തന്നെ കാണാനെത്തിയ ബാലനെ ചുംബിച്ചതും നാവ് നുകരാന്‍ ദലൈലാമ ആവശ്യപ്പെടുന്നതും സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കുട്ടിയോടും കുടുംബത്തോടും ദലൈലാമ ക്ഷമാപണം നടത്തിയിരുന്നു.