തന്റെ സുഹൃത്താക്കാൻ യോഗ്യതയുള്ള ഒരു താരവും ബോളിവുഡിൽ ഇല്ലെന്ന് നടി കങ്കണ റണാവത്ത്. ബോളിവുഡിൽ നിന്നുള്ള ആരേയും വീട്ടിലേക്ക് ക്ഷണിക്കാൻ സാധിക്കില്ലെന്നും കങ്കണ പറയുന്നു. ഒരു യു ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം.
വീട്ടിലേക്ക് ക്ഷണിക്കാൻ സാധ്യതയുള്ള മൂന്നു താരങ്ങളുടെ പേര് പറയാൻ അവതാരകൻ ആവശ്യപ്പെടുകയായിരുന്നു. അതിന് മറുപടി നൽകുകയായിരുന്നു കങ്കണ. ‘ബോളിവുഡിൽ നിന്നുള്ള ആരും അതിന് അർഹരല്ല. അവരെ പുറത്തുവെച്ചു കാണാൻ കൊള്ളാം. പക്ഷേ അവരെ വീട്ടിലേക്ക് ക്ഷണിക്കരുത്.’ ബോളിവുഡിൽ ഒരു സുഹൃത്തും ഇല്ലേ എന്ന ചോദ്യത്തിന് അവിടെയുള്ളവർക്ക് തന്റെ സുഹൃത്താകാൻ യോഗ്യതയില്ലെന്നായിരുന്നു കങ്കണയുടെ മറുപടി.
ബോളിവുഡ് താരങ്ങൾ പരസ്പരം പിന്തുണയ്ക്കുമ്പോഴും തന്റെ സിനിമകളെ അവഗണിക്കുകയാണെന്ന് നേരത്തെ കങ്കണ പറഞ്ഞിരുന്നു. അക്ഷയ് കുമാറിന്റേയും അജയ് ദേവ്ഗണിന്റേയും പേര് പരാമർശിച്ചായിരുന്നു താരത്തിന്റെ വിമർശനം. അക്ഷയ് കുമാർ തന്നെ വിളിക്കുമെന്നും ആരും കേൾക്കാതെ തലൈവി സിനിമ ഇഷ്ടമായെന്നും പറയും. പക്ഷേ സിനിമയുടെ ട്രെയ്ലർ ട്വീറ്റ് ചെയ്യുക പോലുമില്ലെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.











Leave a Reply