കന്നഡ നടൻ വജ്ര സതീഷിനെ കുത്തിക്കൊന്നു. ബെംഗളൂരുവിലെ വീട്ടിലാണ് നടനെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യാ സഹോദരൻ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. ആർ.ആർ നഗർ പട്ടണഗെരെയിലെ വീട്ടിലാണ് സതീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

വീടിന്റെ വാതിലിനു സമീപം രക്തം കണ്ടതോടെ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്നപ്പോൾ കിടപ്പുമുറിയിലാണ് നടനെ മരിച്ച നിലയിൽ കണ്ടത്. വയറ്റിലും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സതീഷിന്റെ ഭാര്യ ഏഴു മാസം മുൻപ് മരിച്ചിരുന്നു. ഒരു കുട്ടിയുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സതീഷ് ഭാര്യയെ ഉപദ്രവിച്ചിരുന്നുവെന്നും അതാണ് ഭാര്യയുടെ മരണ കാരണമെന്നും ഭാര്യയുടെ സഹോദരൻ സുദർശൻ ആരോപിച്ചിരുന്നു. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നും കുടുംബം ആരോപിച്ചു. ഇതിന്റെ വൈരാഗ്യമാണ് സതീഷിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്ന് കരുതുന്നു.