സൂപ്പർമാൻ വേഷത്തിൽ നടുറോഡിൽ നിന്ന ഹാസ്യതാരത്തെ ബസ് ഇടിച്ചു. ബ്രസീലിലെ ബറാഡോസിലാണ് സംഭവം. സൂപ്പർമാന്റെ അൽഭുത സിദ്ധി കൊണ്ട് ഓടുന്ന ബസ് നിർത്താൻ കഴിയുമെന്ന് ആരാധകരെ കാണിക്കുന്നതിനായാണ് താരം റോഡിലിറങ്ങിയത്.

മുൻകൂട്ടി പ്ലാൻ ചെയ്ത് റോഡലിറങ്ങി നിന്നതാണ് ലൂയി റിബെറിയോ. സൂപ്പർമാനെ പോലെ അഭിനയിച്ച് റോഡിന് നടുവിൽ നിൽക്കും ബസ് പിന്നിലെത്തുമ്പോൾ നിർത്തണം എന്നായിരുന്നു തിരക്കഥ. പക്ഷേ റിബെറിയോ നിന്ന സ്ഥലം അൽപ്പം മാറിപ്പോയി. ബസ് ഡ്രൈവർ കഥയ്ക്ക് അനുസരിച്ച് വണ്ടി ഓടിച്ചെത്തി. അടുത്തെത്തിയിട്ടും റിബെറിയോയ്ക്ക് കുലുക്കമില്ല. ഒടുവിൽ ബസിടിച്ച് താരം സൈഡിലേക്ക് വീഴുകയായിരുന്നു.

  പരിഹസിച്ചതൊക്കെ വിഴുങ്ങി...! കോവിഡ് ഒരു ജലദോഷപ്പനി അല്ല’; വൈറസിന്റെ ആക്രമണം നേരിട്ടറിഞ്ഞതോടെ കങ്കണ

വലിയ കുഴപ്പമൊന്നും പറ്റിയില്ലെന്നും താൻ നിന്നതിന്റെ കുഴപ്പമാണെന്നും പറഞ്ഞ് ഒടുവിൽ സൂപ്പർമാൻ ആശുപത്രിയിലേക്ക് പോയി.