പ്രശസ്ത ടെലിവിഷന്‍-സീരിയല്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. സീരിയല്‍ താരം രചന എംജി (23), നടന്‍ ജീവന്‍ എന്നിവരാണ് മരിച്ചത്.ദക്ഷിണ കന്നഡയിലെ കുക്കി സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. താരങ്ങള്‍ സഞ്ചരിച്ച വാഹനം മഗധിക്ക് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ജീവനാണ് വാഹനമോടിച്ചിരുന്നത്. മഹാനദി സീരിയലിലെ സഹതാരങ്ങളായ ഹോന്നേഷ്, എറിക്, ഉത്തം എന്നിവര്‍ക്കൊപ്പമാണ് രചനയും ജീവനും ക്ഷേത്രത്തിലേക്ക് പോയത്. ഇവര്‍ പരുക്കുകളോടെ രക്ഷപെട്ടു.മധുബാല സീരിയലിലൂടെയാണ് രചന അഭിനയരംഗത്തേക്ക് എത്തിയത്. മഹാനദി സീരിയലിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.