കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച്‌ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ചുപേർ ചേർന്ന് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന സംഭവത്തിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. പെൺകുട്ടിയെ ആദ്യമായി പീഡനത്തിനിരയാക്കിയത് സ്വന്തം അച്ഛൻ തന്നെ. 16 തവണ പിതാവ് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്.

പിതാവും മാതാവും മൂത്ത സഹോദരനും അടങ്ങുന്ന പെണ്‍കുട്ടിയുടെ കുടുംബം കണ്ണൂരിലെ പരിസരത്ത് പല ഇടങ്ങളിലായി വാടക വീടുകളിലായിരുന്നു താമസം, പെണ്‍കുട്ടി പിതാവിനോടായിരുന്നു’ കൂടുതല്‍ അടുപ്പം കാണിച്ചിരുന്നത്. ഇത് മുതലെടുത്താണ് പതിമൂന്നാമത്തെ വയസില്‍ പിതാവാണ് പെണ്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

പെണ്‍കുട്ടിയുടെ നഗ്നത കാണാന്‍ ഇയാള്‍ കുളിമുറിയില്‍ ദ്യാരമുണ്ടാക്കി വച്ചിരുന്നു. മകളുടെ പോക്കില്‍ സംശയം തോന്നിയ മാതാവ് പെണ്‍കുട്ടിയെ മുറിയില്‍ ഇട്ട് പൂട്ടിയിരുന്നു എന്നാല്‍ പിതാവ് മുറി തുറന്ന് ഇംഗിതത്തിന് വിധേയമാക്കുമായിരുന്നു. 16 തവണ പിതാവ് പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത് പഠിക്കുന്ന സമയത്ത് കുട്ടി ഒരാളുടെ കൂടെ ഒളിച്ചോടുകയും ചെയ്തിരുന്നു. പഠിച്ച രണ്ട് സ്കൂളില്‍ നിന്നും കുട്ടിയെ പുറത്താക്കിയിരുന്നുഇപ്പോള്‍ മൂന്നാമത്തെ സ്കൂളിലാണ് പഠിക്കുന്നത്.

ഇതിനിടയിലാണ് നവംബര്‍ 13ന് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച്  പ്രതികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഫെയ്‌സ്ബുക്കിലൂടെ അഞ്ജന എന്ന പേരിൽ പരിചയപ്പെട്ട സ്ത്രീ പെണ്‍കുട്ടിയെ കാറിലെത്തി കൂട്ടിക്കൊണ്ടുപോകുകയും പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പ്രതികള്‍ക്ക് കാഴ്ചവെയ്ക്കുകയുമായിരുന്നു. പിന്നീട് ഈ ബലാത്സംഗദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി.

പെണ്‍കുട്ടിയുടെ നഗ്നവീഡിയോ കൈയിലുണ്ടെന്നു പറഞ്ഞ് സഹോദരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെയാണ് കൂട്ടബലാല്‍സംഗത്തിന്റെ വിവരങ്ങള്‍ പുറത്തായത്. തുടര്‍ന്ന് കണ്ണൂര്‍ വനിതാ സെല്‍ സിഐക്കു പരാതി നല്‍കുകയായിരുന്നു. സംഭവം നടന്നത് തളിപ്പറമ്ബ് പോലിസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ അവിടേക്ക് റഫര്‍ ചെയ്തു. ഇക്കഴിഞ്ഞ നവംബര്‍ 13നും 19നും പറശ്ശിനിക്കടവിലെ ലോഡ്ജില്‍ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ഏകദേശം ഇരുപതിലേറെ പേര്‍ തന്നെ വിവിധയിടങ്ങളില്‍വച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലീസിന് മൊഴിനല്‍കിയിരിക്കുന്നത്. പറശ്ശിനിക്കടവ് ലോഡ്ജിലെ കൂട്ടബലാത്സംഗത്തിന് പുറമേ മറ്റിടങ്ങളില്‍വച്ച് സ്വന്തം പിതാവുള്‍പ്പെടെ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുമായി ഫെയ്‌സ്ബുക്ക് സൗഹൃദം സ്ഥാപിച്ച സ്ത്രീയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവരുള്‍പ്പെടെ പത്തോളംപേര്‍ വിവിധകേസുകളിലായി ഉടന്‍ അറസ്റ്റിലായേക്കും.

16കാരിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഴയങ്ങാടി ജസിന്ത സ്വദേശി കെ.വി സന്ദീപ് (31), കുറുമാത്തൂര്‍ ചാന്തിക്കരി സ്വദേശിയും നടുവില്‍ വിവാഹം കഴിച്ച്‌ താമസിക്കുന്നയാളുമായ ഇ.പി.ഷംസുദ്ദിന്‍ (37), നടുവില്‍ സ്വദേശി കിഴക്കെപ്പറമ്ബില്‍ അയൂബ്(32), ശ്രീകണ്ഠാപുരം പരിപ്പായിലെ വി.സി ഷബീര്‍ (36) പറശ്ശിനിക്കടവിലെ പറശിനി പാര്‍ക്ക് ലോഡ്ജ് മാനേജര്‍ പവിത്രന്‍ (38) എന്നിവരെയാണ്  തളിപ്പറമ്പ് ഡി.വൈ.എസ് പി.കെ.വി.വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്.

  ആർസിസി ലിഫ്റ്റ് അപകടം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പവിത്രനെ പ്രതികള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി കൊടുത്തതിനാണ് അറസ്റ്റ് ചെയ്തത്.മറ്റ് ‘നാല് പ്രതികളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 15 കേസുകളിലായി 19പ്രതികളാണ് നിലവില്‍ ഉള്ളത്.വടക്കാഞ്ചേരി സ്വദേശി വൈശാഖ്, തളിയില്‍ സ്വദേശിനിഖില്‍, ആന്തൂരിലെ സലീം, നിവിന്‍, മൃതുല്‍ ആന്തൂര്‍, മാട്ടൂലിലെ ജിതിന്‍ എന്ന ജിത്തു, രണ്ട് തൃശ്ശൂര്‍ സ്വദേശികള്‍ എന്നിവര്‍ കസ്റ്റഡിയില്‍ ഉണ്ട്.

എട്ടാം ക്ലാസില്‍  പഠിക്കുമ്പോൾ പിതാവാണ് ആദ്യമായി പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത്.ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.ദിനേശന്‍, എസ്.ഐമാരായ ഉണ്ണികൃഷ്ണന്‍, ദിനേശന്‍, എ.എസ് ഐമാരായ അനില്‍ ബാബു, ഗണേശന്‍, സീനിയര്‍ സി.പിഒ സത്യന്‍, സി.പി.ഒമാരായ സുരേഷ് കക്കറ, ബിനീഷ്, സിന്ധു എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.  19 കേസുകളില്‍ മൂന്നെണ്ണം കൂട്ടബലാല്‍സംഗവും , ഒബതെണ്ണം ബലാല്‍സംഗവും, മൂന്ന് ലൈഗിക പീഡനവുമായാണ് കേസെടുത്തത്.

പറശിനിക്കടവിലെ ലോഡ്ജിലെ പീഡനം കൂട്ടബലാല്‍ സംഗത്തിനാണ്   പൊലിസ് കേസെടുത്തത്കുടിയാന്‍മല, എടക്കാട്, പഴയങ്ങാടി, എന്നിവിടങ്ങളില്‍ ഓരോ കേസും, വളപട്ടണം പൊലിസ് സ്റ്റേഷനില്‍ അഞ്ചും കേസുകളാണ് പീഡനവുമായി ബന്ധപ്പെട്ട് എടുത്തത്.മിഥുന്‍, ജിത്തു എന്നിവര്‍ മാട്ടൂലില്‍ വച്ചും, സലിം പൈതല്‍മലയില്‍ വച്ചും വൈശാഖ്, നിഖില്‍ എന്നിവര്‍ കോള്‍ മൊട്ടയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ വച്ചും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്.

പറശിനിക്കടവിലെ ലോഡ്ജകളില്‍ അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായി പൊലിസിന് വിവരം ലഭിച്ച പ്രകാരം മുഴുവന്‍ ലോഡ്ജ കളിലും പൊലീസ് നോട്ടിസ് നല്‍കി. ഈ കേസില്‍ കസ്റ്റഡിയിലുള്ള ഡിവൈ എഫ് ഐ ‘ നേതാവ് നിഖില്‍ തളിയില്‍ ചൊവ്വാഴ്ച പറശിനിക്കടവിലെ പീഡനം നടന്ന പറശിനി പാര്‍ക്കിലേയ്ക്ക് ഡിവൈ എഫ് ഐ യുടെ നേതൃത്യത്തില്‍ പ്രതിക്ഷേധ പ്രകടനത്തിന് നേതൃത്യം നല്‍കിയിരുന്നു പറശിനിക്കടവിലെ മൃദുല്‍ ആന്തൂറിന്റെ നേതൃത്യത്തില്‍ ആണ് ഫെയിസ് ബുക്കില്‍ അഞ്ജന എന്ന പേരില്‍ ഐ.ഡി. ഉണ്ടാക്കി പെണ്‍കുട്ടിയെ വശീകരിച്ചത്.