ആലപ്പുഴ : അതിജീവനത്തിനായി പൊരുതുന്ന കർഷക ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കടക്കെണിയിലും ദുരിതത്തിലും അവഗണനയിലും അകപ്പെട്ടു പുറന്തള്ളപ്പെടുന്ന കർഷകജനതയുടെ ആവശ്യങ്ങൾക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുന്നതിന് സത്വരകർമ്മപദ്ധതികളും രക്ഷാനടപടികളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ കർഷകരക്ഷാമാർച്ചും പ്രതിഷേധസംഗമവും സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ആലപ്പുഴ ഇ.എം.എസ്. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തുന്ന കർഷകരക്ഷാ സംഗമത്തിൽ എല്ലാ കർഷകസുഹൃത്തുക്കളുടേയും വിവിധ സംഘടനകളുടേയും പ്രസ്ഥാനങ്ങളുടേയും അംഗങ്ങളുടേയും നേതാക്കളുടേയും സജീവ പങ്കാളിത്തവും ഉണ്ടാവും .
കർഷകരക്ഷാസംഗമം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ ഇവയൊക്കയാണു
- സിവിൽ സപൈ്ലസ് എടുത്ത നെല്ലിന്റെ വില കർഷകരുടെ അക്കൗണ്ടിൽ ഉടൻ ലഭ്യമാക്കുക.
- PRS പ്രകാരമുള്ള തുക അതത് സംഭരണ കാലയളവിൽ തന്നെ കർഷകർക്കു നൽകുക.
- PRS തുക വായ്പയായി മാറ്റി പലിശ ഈടാക്കുന്ന നടപടി തിരുത്തുക.
- കുട്ടനാട്ടിലെ തോടുകളുടേയും ഇതര ജലാശയങ്ങളുടേയും ആഴം വർധിപ്പിക്കുക.
- നെല്ല് സംഭരണവില – കൈകാര്യചിലവ് എന്നിവ കാലോചിതമായി ഉയർത്തി നൽകുക.
- മതിയായ കൊയ്ത്തു – മെതി യന്ത്രങ്ങൾ ലഭ്യമാക്കുക.
- കുട്ടനാട്ടിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക.
- എ.സി. കനാൽ – പള്ളാത്തുരുത്തിവരെ പൂർണമായി തുറക്കുക.
- വിശാല കുട്ടനാട് വികസന അതോറിറ്റി രൂപീകരിക്കുക.
- റബറിന്റെ സംഭരണവില 250 രൂപയായി ഉയർത്തുക.
- കർഷകപെൻഷൻ കുറഞ്ഞത് പതിനായിരം രൂപയാക്കുക.
- വിള ഇൻഷ്വറൻസ് എല്ലാവിളകൾക്കും നൽകുക.
- നല്ലയിനം തെങ്ങുംതൈകൾ സബ്സിഡി വിലയിൽ നൽകുക.
- കാർഷിക കടങ്ങൾ എഴുതി തള്ളുന്നതിന് നടപടി സ്വീകരിക്കുക.
- കാർഷിക ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക.
- റബർ ടാപ്പിംഗ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുക.
- താറാവ് – മത്സ്യ – കേര കർഷകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുക.
- കുട്ടനാടിനെ ഒരു മേഖലയായി പരിഗണിച്ച് പ്രത്യേക പാക്കേജ് നടപ്പിലാക്കുക.
- നിലം – പുരയിടം, തോട്ടം – പുരയിടം, വേർതിരിവിലെ അപാകത പരിഹരിക്കുക.
- മനുഷ്യനും കാർഷിക വളകൾക്കും #വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കുക.
Leave a Reply